Friday December 09, 2016
Latest Updates

അടുത്ത തെരഞ്ഞെടുപ്പിലും മൈക്കല്‍ മാര്‍ട്ടിന്‍ ഫിനാഫാളിനെ നയിക്കും

അടുത്ത തെരഞ്ഞെടുപ്പിലും മൈക്കല്‍ മാര്‍ട്ടിന്‍ ഫിനാഫാളിനെ നയിക്കും

ഡബ്ലിന്‍: അടുത്ത പൊതുതെരഞ്ഞെടുപ്പിലും മൈക്കല്‍ മാര്‍ട്ടിന്‍ ഫിനാഫാളിനെ നയിക്കും.മൈക്കല്‍ മാര്‍ട്ടിന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റോസ്‌കോമണില്‍ ഫിനാഫാള്‍ പരാജയപ്പെട്ടിരുന്നു. 

അടുത്ത പൊതു തെരഞ്ഞെടുപ്പിലും പാര്‍ട്ടിയെ താന്‍ നയിക്കുമെന്ന വ്യക്തമായ സൂചനയാണ് അദ്ദേഹം നല്‍കിയത്. അതേസമയം ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ഭാവി നയങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ആവശ്യമാണെന്ന് ഫിനാഫാള്‍ ടിഡി റോബര്‍ട്ട് ട്രോയിയും ഗാല്‍വെ വെസ്റ്റ് ടിഡി എമോനും ആവശ്യപ്പെട്ടു.

പാര്‍ട്ടിയുടെ ഭാവി പരിപാടികള്‍ സംബന്ധിച്ച് ചര്‍ച്ച നടക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് റോബര്‍ട്ട് പറഞ്ഞു. ഉപ തെരഞ്ഞെടുപ്പിലെ പരാജയം അവഗണിച്ച് പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാകില്ലെന്ന് ഗാല്‍വെ സൌത്ത് വെസ്റ്റ് ടിഡി എമോണ്‍ പറഞ്ഞു. ചൊവ്വാഴ്ച നടക്കുന്ന പാര്‍ട്ടി യോഗത്തില്‍ തിരിച്ചടി സംബന്ധിച്ച ആശങ്ക താന്‍ പങ്കുവയ്ക്കുമെന്നും എമോണ്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഫിനാഫാല്‍ സ്ഥാനാര്‍ത്ഥി ഇവാനെ പരാജയപ്പെടുത്തി മൈക്കല്‍ ഫിറ്റ്‌സ് മുറൈയാണ് വിജയിച്ചത്. അതേസമയം പാര്‍ട്ടിയുടെ വോട്ട് ശതമാനം 15 ല്‍ നിന്ന് 23 ആയി കൂടിയത് ശുഭസൂചനയാണെന്ന് ഇവാന്‍ പറഞ്ഞു.

Scroll To Top