Friday December 09, 2016
Latest Updates

അടിമകളുടെ ബ്രിട്ടണ്‍

അടിമകളുടെ ബ്രിട്ടണ്‍

ലോകത്തെ മുഴുവന്‍ കീഴ്‌പ്പെടുത്തിയവരുടെ അടിമകളാക്കിയ ബ്രിട്ടനിലെ ചിലര്‍ക്ക് ഇപ്പോഴും ആ ശീലമുണ്ട്.ഇപ്പോഴിതാ യുകെയില്‍ ഒരു വീട്ടില്‍ അടിമവേല ചെയ്തിരുന്ന മൂന്നു സ്ത്രീകളെ മോചിപ്പിച്ച വാര്‍ത്ത .. മുപ്പതു വര്‍ഷമായി യുകെയിലെ വീട്ടില്‍ ഇവര്‍ അടിമപ്പണി ചെയ്യുകയായിരുന്നു. ഐറിഷുകാരിയടക്കമുള്ള മൂന്നു സ്ത്രീകളെയാണ്
മോചിപ്പിച്ചത്.

ടിവിയില്‍ വന്ന ഒരു ഡോക്യുമെന്ററിയില്‍ കണ്ട ചാരിറ്റി അസോസിയേഷന്റെ
നമ്പറില്‍ വിളിച്ചാണ് ഇത്തരത്തില്‍ തങ്ങള്‍ അടിമവേല ചെയ്യുകയാണെന്ന്
സ്ത്രീകളില്‍ ഒരാള്‍ പറഞ്ഞത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്
സ്ത്രീകളെ കണ്ടെത്തിയത്.
30 വയസ്സോളം പ്രായമുള്ള ബിറ്റ് എന്ന സ്ത്രീ ഈ വീട്ടില്‍ തന്നെ
ജനിച്ചുവളര്‍ന്നതാണെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.
രക്ഷപ്പെട്ട മറ്റു രണ്ടു സ്ത്രീകളില്‍ ഒരാള്‍ മലേഷ്യക്കാരിയും ഒരാള്‍
ഐറിഷുകാരിയുമാണ്. സൗത്ത് ലണ്ടനിലുള്ള ലാംബേത്ത് തെരുവിലെ ഒരു സാധാരണ
വീട്ടില്‍ നിന്നാണ് ഈ മൂന്നു സ്ത്രീകളെയും മോചിപ്പിച്ചിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് 67 വയസ്സുള്ള വൃദ്ധ ദമ്പതികള്‍
അറസ്റ്റിലായിട്ടുണ്ട്.

അടിമപ്പണി ചെയ്തിരുന്നവരില്‍ പ്രായം കുറഞ്ഞ
സ്ത്രീക്ക് പുറം ലോകവുമായി വലിയ ബന്ധമൊന്നുമില്ല. 30വയസ്സുകാരിയായ ഇവര്‍
എങ്ങിനെ ഈ വീട്ടില്‍ എത്തിച്ചേര്‍ന്നു എന്നതിനെക്കുറിച്ച് കൂടുതലായി
അന്വേഷിച്ച് വരികയാണ്.
ഒക്ടോബര്‍ 25നാണ് സ്ത്രീകളെ ഈ വീട്ടില്‍ നിന്നും മോചിപ്പിച്ചത്. എന്നാല്‍
ദമ്പതികളുടെ അറസ്റ്റു നടന്നത് ഏതാണ്ട് ഒരുമാസങ്ങള്‍ക്കു ശേഷവുമാണ്.
കഴിഞ്ഞ മുപ്പതു വര്‍ഷത്തോളമായി സ്ത്രീകള്‍ ഈ വീട്ടില്‍
അടിമകളായിക്കഴിയുകയായിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. ലൈംഗിക പീഡനം
നടന്നതായി തെളിവുകള്‍ ഒന്നും ഇല്ല.

ഫ്രീഡം ചാരിറ്റി നടത്തിയ ടിവി ഷോ ശ്രദ്ധിച്ച ഐറിഷുകാരിയാണ്
രക്ഷപ്പെടാനായി ചാരിറ്റി അസോസിയേഷനുമായി ബന്ധപ്പെട്ടത്. വളരെ
പ്രതീക്ഷയോടെയാണ് ആ സ്ത്രീ തങ്ങളോട് രക്ഷിക്കാനാവശ്യപ്പെട്ടതെന്ന്
ചാരിറ്റി സ്ഥാപക അനീറ്റ പ്രേം പറഞ്ഞു.

എന്നാല്‍ ലാംബേത്ത് സോഷ്യല്‍ സര്‍വ്വീസ് ജോലിക്കാര്‍ക്ക് ഈ
സ്ത്രീകളെക്കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നെന്നാണ് റിപ്പോര്‍ട്ട്
സൂചിപ്പിക്കുന്നത്. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍
ആരംഭിച്ചുകഴിഞ്ഞതായാണ് സൂചന. ദമ്പതികളെ സൗത്ത് ലണ്ടനിലുള്ള പോലീസ്
സ്‌റ്റേഷനില്‍ കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വെക്കുകയായിരുന്നു.
തങ്ങള്‍ക്ക് ഇപ്പോള്‍ പുതുജീവിതം കിട്ടിയിരിക്കുകയാണെന്നാണ് രക്ഷപ്പെട്ട
സ്ത്രീകള്‍ പറഞ്ഞത്‌

Scroll To Top