Sunday December 04, 2016
Latest Updates

അടിപിടിക്കേസില്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗിന്റെ പിതാവ് യോഗ്‌രാജ് സിങ്ങ് അറസ്റ്റില്‍

അടിപിടിക്കേസില്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗിന്റെ പിതാവ് യോഗ്‌രാജ് സിങ്ങ് അറസ്റ്റില്‍

പഞ്ച്കുള: അടിപിടിക്കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ പിതാവും മുന്‍ ക്രിക്കറ്റ് താരവുമായ യോഗ്‌രാജ് സിങ്ങ് അറസ്റ്റില്‍. കാര്‍ പാര്‍ക്കിംഗിനെച്ചൊല്ലി അയല്‍ക്കാരനുമായുണ്ടായ തര്‍ക്കമാണു കയ്യാങ്കളിയില്‍ കലാശിച്ചത്. ജന്മദിനാഘോഷത്തിനായി യോഗ്‌രാജും കുടുംബാംഗങ്ങളും ബന്ധുക്കളും ഒത്തുചേര്‍ന്നിരുന്നു. ഇതിനിടെ, ബന്ധുക്കളില്‍ ചിലരും അയല്‍ക്കാരനുമായി കാര്‍ പാര്‍ക്കിംഗിനെച്ചൊല്ലി തര്‍ക്കമുണ്ടായി.

തുടര്‍ന്ന് യോഗ്‌രാജും മാറ്റ് ചിലരും കൂടി പ്രശ്‌നത്തില്‍ ഇടപെട്ടതോടെ സംഭവം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. മുന്‍ പോലീസ് ഉദ്യോഗസ്ഥനായ അയല്‍ക്കാരനെയും അറസ്റ്റ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥനായ അയല്‍ക്കാരനും മക്കളും ചേര്‍ന്ന് തന്നെയും ബന്ധുക്കളെയും ആക്ക്രമിക്കുകയായിരുന്നെന്നു യോഗ്‌രാജിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അയല്‍ക്കാരനെതിരെ കേസെടുത്തത്. നടന്‍ കൂടിയായ യോഗ്‌രാജ് നിരവധി പഞ്ചാബി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Scroll To Top