Saturday December 03, 2016
Latest Updates

‘അടിച്ചങ്ങ് പൂസായി’…. പെണ്‍കുട്ടികള്‍ ഡബ്ലിന്‍ ഷോപ്പില്‍ അഴിഞ്ഞാടി(വീഡിയോ)

‘അടിച്ചങ്ങ് പൂസായി’…. പെണ്‍കുട്ടികള്‍ ഡബ്ലിന്‍ ഷോപ്പില്‍ അഴിഞ്ഞാടി(വീഡിയോ)

ഡബ്ലിന്‍: അടിച്ചു പൂസായ പെണ്‍കുട്ടികള്‍ ഡബ്ലിന്‍ ഷോപ്പില്‍ അഴിഞ്ഞാടി.ഗ്രാഫ്റ്റന്‍ സ്ട്രീറ്റിലെ ഒരു ഷോപ്പിലാണ് വെള്ളമടിച്ച് പൂസായ പെണ്‍കുട്ടികള്‍  അഴിഞ്ഞാടിയത്.രണ്ടു പെണ്‍കുട്ടികളാണ് ഷോപ്പില്‍ എത്തിയത്. ഇവര്‍ പൂസായി താഴെ വീണ് എഴുന്നേല്‍ക്കാനാകാതെ 7 അപ് കുപ്പികള്‍ തിരയുന്നതും മറ്റ് സാധനങ്ങള്‍ അലങ്കോലമാക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

പെണ്‍കുട്ടികളുടെ അഴിഞ്ഞാട്ടത്തിന് ദൃക്‌സാക്ഷികളായവരാണ് വീഡിയോ പകര്‍ത്തി ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തത്. വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലായിക്കഴിഞ്ഞു. പെണ്‍കുട്ടികളുടെ അഴിഞാട്ടത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഓണ്‍ലൈനില്‍ ഉയരുന്നത്. സ്വയം എഴുന്നേല്‍ക്കാനാകാതെ നിലത്ത് ഇഴഞ്ഞ പെണ്‍കുട്ടികളെ ഒടുവില്‍ ഷോപ്പ് ജീവനക്കാര്‍ ഇടപെട്ട് പുറത്താക്കുകയായിരുന്നു. സെവാന്‍ അപ്പ് ബോട്ടിലുകള്‍ വലിച്ച് എറിയുകയും മറ്റ് സാധനങ്ങള്‍ അലങ്കോലമാക്കുകയും ചെയ്ത പെണ്‍കുട്ടികളെ ആദ്യം മയത്തില്‍ പുറത്താക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഗൗനിച്ചില്ല.

ഒടുവില്‍ ക്ഷമ നശിച്ച ഷോപ്പ് ജീവനക്കാര്‍ പെണ്‍കുട്ടികളെ തറയിലൂടെ വലിച്ചിഴച്ച് കടയുടെ പുറത്ത് എത്തിക്കുകയായിരുന്നു. രണ്ടു
പെണ്‍കുട്ടികളില്‍ ആദ്യത്തെയാളെ വലിച്ചിഴച്ച് പുറത്താക്കിയപ്പോള്‍ രണ്ടാമത്തെ ആളെ എടുത്ത് പുറത്തിടേണ്ടി വന്നു. ഇരുവരും പുറത്തായതിനു ശേഷവും വഴിയില്‍ തന്നെ വീണ്ടും കിടക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. പിന്നീട് വഴി യാത്രക്കാര്‍ക്ക് അലോസരം സൃഷ്ടിച്ച് അവിടെ കിടന്നിട്ടുണ്ടാകാമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്

Scroll To Top