Friday December 09, 2016
Latest Updates

അടച്ച ബാറുകള്‍ ഇനി തുറക്കേണ്ടതില്ലെന്ന് വിഎം സുധീരന്‍

അടച്ച ബാറുകള്‍ ഇനി തുറക്കേണ്ടതില്ലെന്ന് വിഎം സുധീരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ബാറും തുറക്കരുതെന്നാണ് തന്റെ നിലപാടെന്ന് വിഎം സുധീരന്‍. ഇപ്പോള്‍ അടഞ്ഞു കിടക്കുന്ന 418 ബാറുകള്‍ ഇനി തുറക്കരുതെന്നും സുധീരന്‍ ആവശ്യപ്പെട്ടു. മദ്യശാലകള്‍ അടഞ്ഞു കിടക്കുന്നത് കൊണ്ട് ഗുണപരമായ മാറ്റങ്ങളുണ്ടെന്നും സുധീരന്‍ പറഞ്ഞു. 418 ബാറുകള്‍ അടഞ്ഞു കിടക്കുന്ന വിഷയത്തില്‍ കോടതിയില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ശക്തമായ ലഹരി വിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

Scroll To Top