Saturday December 10, 2016
Latest Updates

അടച്ചു പൂട്ടിയ കോളജുകളിലെ വിദേശ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ സന്നദ്ധ സേന രൂപീകരിക്കും 

അടച്ചു പൂട്ടിയ കോളജുകളിലെ വിദേശ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ സന്നദ്ധ സേന രൂപീകരിക്കും 

ഡബ്ലിന്‍: കോളജ് അടച്ചു പൂട്ടല്‍ മൂലം പ്രതിസന്ധിയിലായ കുടിയേറ്റ
വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ സന്നദ്ധ സേന സജ്ജമാക്കുമെന്ന് വിദ്യാഭ്യാസ
മന്ത്രി റൂറി ക്വിന്‍. അയര്‍ലണ്ടിലെ മറ്റ് ഭാഷ സ്‌കൂളുകളില്‍ ഉള്‍പ്പെടെ
സാധ്യമായ എല്ലാ കോളജുകളിലും കുടിയേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം
നല്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടെ അഞ്ചു
കോളജുകളാണ് അയര്‍ലണ്ടില്‍ അടച്ചു പൂട്ടിയത്. 

വിദ്യാഭ്യാസ നിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ കോളജുകള്‍ അടച്ചു
പൂട്ടിയത്. വിസ പ്രശ്‌നങ്ങളുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതലായി ഗ്രേസ്
പീരിഡ് നല്കുമെന്നും മന്ത്രി അറിയിച്ചു.  

മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറു കണക്കിന് വിദേശ വിദ്യാര്‍ത്ഥികളാണ്
പ്രതിസന്ധിയില്‍ ആയിരിക്കുന്നത്. ഈ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനുള്ള
സന്നദ്ധ സേന 23 ന് പ്രവര്‍ത്തനം ആരംഭിക്കും. എത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഇനിയും
പുതിയ കോളജുകളില്‍ അഡ്മിഷന്‍ ലഭിക്കാനുണ്ട്.

അഡ്മിഷന്‍ ലഭിക്കാതെയോ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് നീട്ടിക്കിട്ടാതെയോ എത്ര
വിദേശ വിദ്യാര്‍ത്ഥികള്‍ ഇനി അവശേഷിക്കുന്നുണ്ട്. വിദേശ വിദ്യാര്‍ത്ഥികളെ
സംബന്ധിച്ച് ഭാവിയില്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്തെല്ലാം തുടങ്ങിയ
വിവരങ്ങള്‍ ശേഖരിക്കുകയാകും സന്നദ്ധ സേന ആദ്യം ചെയ്യുക. വിദ്യാഭ്യാസ
വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, ജസ്റ്റിസ് വകുപ്പിന്റെ പ്രതിനിധികള്‍,
ഇംഗ്ലീഷ് പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഗ്രൂപ്പ് പ്രതിനിധികള്‍ എന്നിവര്‍
അംഗങ്ങളായ സന്നദ്ധ സേനയാണ് വിദ്യാഭ്യാസ വകുപ്പ് രൂപീകരിക്കുന്നതെന്നും
വിദ്യാഭ്യാസ മന്ത്രി അറിയിച്ചു

Scroll To Top