Friday December 09, 2016
Latest Updates

അഞ്ജലി ദമാനിയും പാര്‍ട്ടി വിട്ടു; എഎപിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു

അഞ്ജലി ദമാനിയും പാര്‍ട്ടി വിട്ടു; എഎപിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു

മുംബൈ: തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആം ആദ്മി പാര്‍ട്ടിയില്‍ ആരംഭിച്ച ശനിദശ തുടരുന്നു. പാര്‍ട്ടിയുടെ മഹാരാഷ്ട്രയിലെ പ്രമുഖ നേതാവ് അഞ്ജലി ദമാനിയ പാര്‍ട്ടി വിട്ടു. ശാസിയ ഇല്‍മിയും ഗോപിനാഥും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെയാണ് അഞ്ജലി ദമാനിയ പാര്‍ട്ടി വിട്ടത്.

ലോകസഭ തെരഞ്ഞെടുപ്പില്‍ അഞ്ജലി ദമാനിയ നാഗ്പൂരില്‍ നിന്ന് ബിജെപി നേതാവ് നിഥിന്‍ ഗഡ്കരിയോട് പരാജയപ്പെട്ടിരുന്നു. മഹാരാഷ്ട്രയിലെ പ്രമുഖ വിവരാവകാശ പ്രവര്‍ത്തക കൂടിയാണ് അഞ്ജലി. ആം ആദ്മി പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നതായി അഞ്ജലി പാര്‍ട്ടി നേതൃത്വത്തിന് അയച്ച രാജിക്കത്തില്‍ പറഞ്ഞു. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളിനെ സഹോദരനെപ്പോലെയാണ് കാണുന്നതെന്നും തന്റെ രാജി വാര്‍ത്ത വിവാദമാക്കരുതെന്നും അവര്‍ രാജിക്കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആം ആദ്മി പാര്‍ട്ടിയുടെ മഹാരാഷ്ട്ര സംസ്ഥാന നേതൃത്വം അഞ്ജലിയുടെ രാജിവാര്‍ത്ത സ്ഥിരീകരിച്ചു. അടുത്ത് തന്നെ നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കുന്ന ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടിയാണ് അഞ്ജലിയുടെ രാജി.

Scroll To Top