Sunday December 04, 2016
Latest Updates

അഞ്ച് വര്‍ഷത്തിനകം അയര്‍ലണ്ടില്‍ ഏണ്‍പതിനായിരം പുതിയ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുമെന്ന് ഐ ഡി എ 

അഞ്ച് വര്‍ഷത്തിനകം അയര്‍ലണ്ടില്‍ ഏണ്‍പതിനായിരം പുതിയ തൊഴിലവസരങ്ങള്‍  ഉറപ്പാക്കുമെന്ന് ഐ ഡി എ 

ഡബ്ലിന്‍ :അടുത്ത അഞ്ചു വര്‍ഷക്കാലത്തിനുള്ളില്‍ അയര്‍ലണ്ടിലേയ്ക്ക് നേരിട്ടുള്ള വിദേശ മൂലധന നിക്ഷേപത്തില്‍ 40 %വരെ വര്‍ദ്ധനവുണ്ടാകുമെന്ന് ഐ ഡി എ .ഇന്നലെ പുറത്തിറക്കിയ അടുത്ത അഞ്ചു വര്‍ഷക്കാലത്തേയ്ക്കുള്ള ഐ ഡി എ യുടെ പ്രവര്‍ത്തന ലക്ഷ്യരേഖയനുസരിച്ച് ഇക്കാലയളവില്‍ ഏണ്‍പതിനായിരം പുതിയ തൊഴിലവസരങ്ങള്‍ അയര്‍ലണ്ടില്‍ സൃഷ്ട്ടിക്കപ്പെടും.

പുതിയതായി എത്തിച്ചേരുന്ന വിദേശ കമ്പനികളെയും നിക്ഷേപത്തെയും ഡബ്ലിന്‍ നഗരത്തിന് പുറമെയുള്ള കൌണ്ടികളിലേയ്ക്ക് കൂടി പുനക്രമീകരിച്ച് നല്കാനാണ് ഐ ഡി എ പദ്ധതിയിടുന്നത്,50% നിക്ഷേപങ്ങള്‍ ഡബ്ലിനു പുറത്തുള്ള കൌണ്ടികളിലായി വിനിയോഗിക്കും.

പ്രോപ്പര്‍ട്ടി മേഖലയില്‍ മാത്രം 150 മില്യന്റെ വിദേശ നിക്ഷേപം പ്രതീക്ഷിക്കുന്നുണ്ട്.എല്ലാ മേഖലകളിലും അടുത്ത അഞ്ചു വര്‍ഷക്കാലത്തിനുള്ളില്‍ വിദേശ മൂലധന നിക്ഷേപം വന്‍ തോതില്‍ വര്‍ദ്ധിക്കുമെന്ന് ഐ ഡി എ ചീഫ് മാര്‍ട്ടിന്‍ ഷാനഹാന്‍ വ്യക്തമാക്കി.

മൂലധന നിക്ഷേപ മേഖലയില്‍ അമേരിക്കയാണ് അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുന്നത്.ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും കോടി ക്കണക്കിന് യൂറോയുടെ നിക്ഷേപമാണ് ഈ കാലയളവില്‍ പ്രതീക്ഷിക്കുന്നതെന്ന് ചടങ്ങില്‍ പങ്കെടുത്ത തൊഴില്‍ മന്ത്രി റിച്ചാഡ് ബര്‍ട്ടന്‍ പറഞ്ഞു.

Scroll To Top