Sunday December 04, 2016
Latest Updates

അഞ്ച് ഡബിള്‍ ഡക്കര്‍ ബസുകളെക്കാള്‍ ഉയരമുള്ള വമ്പന്‍ തിര

അഞ്ച് ഡബിള്‍ ഡക്കര്‍ ബസുകളെക്കാള്‍ ഉയരമുള്ള വമ്പന്‍ തിര

കോര്‍ക്ക് :കഴിഞ്ഞ ദിവസങ്ങളിലായി വീശിയടിച്ചതില്‍ വച്ച് ഏറ്റവും വലിയ തിര ഇന്നലെ കൗണ്ടി കോര്‍ക്കിലെ കിന്‍സെയിലില്‍ രേഖപ്പെടുത്തി. 25 മീറ്റര്‍ ഉയരത്തിലാണ് കഴിഞ്ഞ ദിവസം കിന്‍സെയില്‍ തീരത്ത് തിര വീശിയടിച്ചതെന്ന് മെറ്റ് എറാന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കിന്‍സെയില്‍ ഗ്യാസ് എനര്‍ജി പ്ലാറ്റ്‌ഫോമാണ് കഴിഞ്ഞ ദിവസം 25 മീറ്റര്‍ ഉയരത്തില്‍ തിരയടിച്ചതായി രേഖപ്പെടുത്തിയത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഐറിഷ് തീരപ്രദേശത്ത് വീശിയടിച്ചതില്‍ ഏറ്റവും ഉയരം കൂടിയ തിരയാണ്
അടയാളപ്പെടുത്തിയിരിക്കുന്നതെന്ന് മെറ്റ് എറാന്‍ അറിയിച്ചു.

ജനുവരിയില്‍ വീശിയടിച്ച 23.4 മീറ്റര്‍, ഏകദേശം അഞ്ചോളം ഡബിള്‍ ഡക്കര്‍ ബസ്സിന്റെ ഉയരത്തിലുള്ള തിരയേക്കാള്‍ ഉയരത്തിലാണ് ഇത്തവണ തിര വീശിയടിച്ചത്.

മണിക്കൂറില്‍ 178 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയടിച്ചതായും കിന്‍സെയില്‍ ഗ്യാസ് പ്ലാറ്റ്‌ഫോം അറിയിച്ചു .

Scroll To Top