Friday December 02, 2016
Latest Updates

അഞ്ച് കുട്ടികളെ സോഷ്യല്‍ സര്‍വീസ് ഏറ്റെടുത്തു 

അഞ്ച് കുട്ടികളെ സോഷ്യല്‍ സര്‍വീസ് ഏറ്റെടുത്തു 

ഡബ്ലിന്‍: ഡബ്ലിനിലെ അഞ്ച് കുട്ടികളെ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ കോടതി ഉത്തരവ്. ലൈംഗിക പീഡനത്തിന് ഇരയായ കുട്ടികളെയാണ് ഏറ്റെടുക്കാന്‍ കോടതി ഉത്തരവിട്ടത്. ഏറ്റെടുത്ത കുട്ടികള്‍ക്ക് 18 വയസാകുന്നത് വരെ സര്‍ക്കാര്‍ സംരക്ഷണയില്‍ കഴിയണമെന്നാണ് കോടതി ഉത്തരവ്. ഏറ്റെടുത്ത കുട്ടികളില്‍ നാലും ആറും വയസുള്ള രണ്ടു കുട്ടികള്‍ക്കാണ് ലൈംഗിക ചൂഷണം നേരിടേണ്ടി വന്നത്. ലൈംഗിക ചൂഷണത്തിന് പുറമേ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്ക് കുട്ടികള്‍ വിധേയരായി. 

9 മാസം നീണ്ടു നിന്ന വിചാരണക്കൊടുവിലാണ് കുട്ടികളെ എട്ടടുക്കാന്‍ ഉത്തരവിട്ടത്. പീഡനം രൂക്ഷമായതിനാല്‍ വീട്ടിലേക്ക് പോകാന്‍ ഭയമാണെന്ന് കുട്ടികള്‍ കോടതിയില്‍ പറഞ്ഞു. ഇതേതുടര്‍ന്നാണ് ഇവരെ സര്‍ക്കാര്‍ സംരക്ഷണയില്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. അതേസമയം കുട്ടികള്‍ ഉന്നയിക്കുന്ന ആരോപണം കളവാണെന്നും കുട്ടികളെക്കൊണ്ട് സോഷ്യല്‍ വര്‍ക്കര്‍മാര്‍ കളവ് പറയിക്കുന്നതാണെന്നും കുട്ടികളുടെ പിതാവ് കോടതിയില്‍ ആരോപിച്ചു. എന്നാല്‍ കുട്ടികളുടെ മാതാവ് മൊഴി നല്‍കാന്‍ എത്തിയില്ല. 

പരസ്യവിചാരണയ്ക്ക് പുറമേ ജഡ്ജ് കുട്ടികളുമായി സ്വകാര്യമായും സംസാരിച്ചു. സംസാരത്തില്‍ കുട്ടികള്‍ തങ്ങള്‍ക്ക് നേരിട്ട പീഡാനുഭവങ്ങള്‍ വിവരിച്ചു. കുട്ടികള്‍ ഏറ്റവും മോശം സാഹചര്യത്തില്‍ ഏറ്റവും മോശം ആളുകളുമായാണ് താമസിച്ചിരുന്നതെന്ന് സ്വകാര്യ സംഭാഷണത്തില്‍ വ്യക്തമായെന്ന് ജഡ്ജ് പറഞ്ഞു. ഇതേതുടര്‍ന്നാണ് കുട്ടികളെ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.കുട്ടികളെ സര്‍ക്കാര്‍ കെയര്‍ ഹോമുകളിലേയ്ക്ക് മാറ്റി കഴിഞ്ഞു 

Scroll To Top