Friday December 09, 2016
Latest Updates

അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ഐറിഷ് ഭരണഘടന പരിഷ്‌കരിക്കണമെന്ന് ജോണ്‍ ബര്‍ട്ടന്‍ 

അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ഐറിഷ് ഭരണഘടന പരിഷ്‌കരിക്കണമെന്ന് ജോണ്‍ ബര്‍ട്ടന്‍ 

ഡബ്ലിന്‍: ഭരണഘടന പരിഷ്‌ക്കരിക്കണമെന്ന് ഉപപ്രധാനമന്ത്രി ജോണ് ബര്‍ട്ടന്‍. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും ഭരണ ഘടന പരിഷ്‌ക്കരിക്കണമെന്ന് ഉപപ്രധാനമന്ത്രി ആവശ്യപ്പെട്ടു. സ്വവര്‍ഗ വിവാഹം ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ജനഹിത പരിശോധന നടക്കാനിരിക്കെയാണ് ജോണ്‍ ബര്‍ട്ടന്‍ ഈ ആവശ്യം ഉന്നയിച്ചത്. സ്വവര്‍ഗ വിവാഹത്തിനു പുറമെ വോട്ട് ചെയ്യാനുള്ള പ്രായം കുറയ്ക്കുന്നതിനും പ്രസിഡന്റ് ഇലക്ഷനില്‍ മത്സരിക്കാനുള്ള പ്രായം കുറയ്ക്കുന്നതിനും വേണ്ടിയുള്ള ജനഹിത പരിശോധനകള്‍ നടക്കാനിരിക്കയാണ്.

വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാന്‍ ഭരണഘടന പരിഷ്‌ക്കരിക്കേണ്ടത് അത്യാവശ്യമാണെന്ന് ജോണ്‍ ബര്‍ട്ടന്‍ പറഞ്ഞു. 

കത്തോലിക്ക സഭയുമായി ബന്ധപ്പെട്ട വിവാദങ്ങളും ധനകാര്യ സ്ഥാപനങ്ങളുടെ അത്യാര്‍ത്തിയും ജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് സൃഷ്ടിച്ചിട്ടുണ്ട്. വിവിധ പരിഷ്‌ക്കരണ നടപടികളില്‍ ജനങ്ങള്‍ക്ക് കൂടി പങ്കാളിത്തമുണ്ടെങ്കില്‍ അവരുടെ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാന്‍ കഴിയുമെന്നു ജോണ്‍ ബര്‍ട്ടന്‍ പറഞ്ഞു. ഡോണാഗലിലെ മക്ഗില്‍ സമ്മര്‍ സ്‌കൂളില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്നും ജോണ്‍ ബര്‍ട്ടന്‍ ആവശ്യപ്പെട്ടു

Scroll To Top