Monday December 05, 2016
Latest Updates

അഞ്ചു വര്‍ഷം കൊണ്ട് നാമ 22,000 വീടുകള്‍ നിര്‍മ്മിക്കും,3000 എണ്ണം നിര്‍മ്മാണ ഘട്ടത്തില്‍ 

അഞ്ചു വര്‍ഷം കൊണ്ട് നാമ 22,000 വീടുകള്‍ നിര്‍മ്മിക്കും,3000 എണ്ണം നിര്‍മ്മാണ ഘട്ടത്തില്‍ 

ഡബ്ലിന്‍: നാമ അഞ്ചു വര്‍ഷം കൊണ്ട് 22,000 വീടുകള്‍ നിര്‍മ്മിക്കും. ഡബ്ലിനിലെയും മറ്റ് പ്രധാന നഗരങ്ങളിലെയും ഭവന പ്രതിസന്ധി പരിഹരിക്കുന്നതിനാണ് നാമയുടെ നടപടി. 3,000 വീടുകള്‍ ഉടനടി നിര്‍മ്മിക്കും. 19,000 ഓളം വീടുകള്‍ രൂപകല്‍പ്പനാ ഘട്ടത്തിലാണ്. നാമയുടെ അവസാന വര്‍ഷത്തേക്കുള്ള നയപ്രഖ്യാപനത്തിലാണ് പുതിയ വീടുകള്‍ നിര്‍മ്മിക്കുന്ന കാര്യം വ്യക്തമാക്കിയത്. ഭവന പ്രതിസന്ധി പരിഹരിക്കുന്നതില്‍ നാമയ്ക്ക് ചെറുതല്ലാത്ത പങ്ക് വഹിക്കാനുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച ധനകാര്യമന്ത്രി മൈക്കല്‍ നൂനന്‍ പറഞ്ഞു. 

ഭവന പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള വിഭവ ശേഷിയും സാമ്പത്തിക ശേഷിയും നാമയ്ക്ക് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡബ്ലിനിലെ ഡോക്ക്‌ലാന്‍ഡ്‌സിലെ 25 ഏക്കര്‍ ബോട്ടില്‍ സൈറ്റ് ഉള്‍പ്പെടെ നിരവധി ഭൂമികള്‍ നാമയ്ക്ക് സ്വന്തമായുണ്ട്. ഇവിടങ്ങളിലെല്ലാം വീടുകള്‍ നിര്‍മ്മിക്കാന്‍ അനുയോജ്യമാണ്. ഡബ്ലിനില്‍ മാത്രം പ്രതിവര്‍ഷം 10,000 വീടുകള്‍ വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. 

അടുത്ത അഞ്ചു വര്‍ഷത്തിനിടെ 22,000 വീടുകള്‍ നിര്‍മ്മിക്കുന്നതില്‍ ആദ്യഘട്ടമായി 2016 ഓടെ 4,500 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് നാമ അറിയിച്ചു. ഇതില്‍ 3,000 ഓളം വീടുകള്‍ ഇപ്പോള്‍ നിര്‍മ്മാണഘട്ടത്തിലാണ്. വിക്ലോ, കില്‍ഡെയര്‍ , മീത്ത്, ലൗത്ത് എന്നിവടങ്ങളിലും വീടുകള്‍ നിര്‍മ്മിക്കാന്‍ നാമ പദ്ധതിയിടുന്നു. ഇവിടങ്ങളില്‍ 2,600 ഹെക്ടര്‍ ഭൂമി നാമയ്ക്ക് സ്വന്തമായുണ്ട്. 

Scroll To Top