Sunday December 04, 2016
Latest Updates

അഞ്ചുദിവസം കൊണ്ട് 60 ലക്ഷം പേര്‍ കണ്ട ഫീഫ വേള്‍ഡ് കപ്പ് ഔദ്യോഗിക ഗാനവീഡിയോ …ഓലെ ഓല ..(വീഡിയോ കാണാം)

അഞ്ചുദിവസം കൊണ്ട് 60 ലക്ഷം പേര്‍ കണ്ട ഫീഫ വേള്‍ഡ് കപ്പ്  ഔദ്യോഗിക ഗാനവീഡിയോ …ഓലെ ഓല ..(വീഡിയോ കാണാം)

ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി. ബ്രസീലിയന്‍ ഭാഷയില്‍ നമ്മള്‍ ഒന്നാണ് എന്ന അര്‍ത്ഥം വരുന്ന ഓലെ ഓല എന്ന വരികളാണ് ഇത്തവണത്തെ ലോകകപ്പില്‍ ആവേശം പകരാന്‍ എത്തുക. ലോകസമാധാനവും ഒത്തൊരുമയും പ്രോത്സാഹിപ്പിക്കുന്ന വരികളാണ് ഇതെന്ന് ലോകകപ്പിന്റെ സംഘാടകര്‍ പറഞ്ഞു.

അമേരിക്കന്‍ റാപ്പര്‍ പിറ്റ് ബുള്ളും അമേരിക്കന്‍ ഗായിക ജനിഫര്‍ ലോപ്പസും ബ്രസീലിയന്‍ ഗായിക ക്ലൗഡിയ ലെയ്തിയയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങിയിട്ടില്ല. ഔദ്യോഗിക ഗാനത്തിന് പുറമെ ‘ഒരു സ്‌നേഹം ഒരു റിഥം’ എന്ന ഔദ്യോഗിക ലോകകപ്പ് ആല്‍ബവും പുറത്തിറക്കും. റിക്കി മാര്‍ട്ടിന്‍, സന്‍താന, ഷക്കീറ, ബെബെല്‍ ഗില്‍ബെര്‍ട്ടോ എന്നിവരാണ് ഈ ആല്‍ബത്തിലെ ഗാനങ്ങള്‍ ആലപിക്കുന്നത്.

ഇത് അടുത്ത മാസം പുറത്തിറങ്ങും, മെയ് 12 നാണ് ഈ ആല്‍ബം പുറത്ത് ഇറങ്ങുമെന്നു പ്രതീക്ഷിക്കപ്പെടുന്നത്.  ദക്ഷിണാഫ്രിക്കയില്‍ നടന്ന കഴിഞ്ഞ ലോകകപ്പിന് വേണ്ടി കൊളംബിയന്‍ ഗായിക ഷക്കീര പാടിയ വക്ക വക്ക എന്ന ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു.

ഏപ്രില്‍ 7 ന് മാത്രം യൂ ടുബില്‍ വന്ന ഈ വീഡിയോ അഞ്ചു ദിവസം കൊണ്ട് അറുപതു ലക്ഷം പേരാണ് കണ്ടത്.

Scroll To Top