Saturday December 03, 2016
Latest Updates

അച്യുതാനന്ദന്റെ സഹോദരന്റെ മകന്‍ സി പി എം വിട്ടു,സി പി ഐയില്‍ ചേര്‍ന്നു

അച്യുതാനന്ദന്റെ സഹോദരന്റെ മകന്‍ സി പി എം വിട്ടു,സി പി ഐയില്‍ ചേര്‍ന്നു

അമ്പലപ്പുഴ: പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ സഹോദരന്റെ മകന്‍ സി പി എം വിട്ടു. വി.എസ്സിന്റെ ഏറ്റവും മൂത്ത സഹോദരന്‍ പരേതനായ വി.എസ്. ഗംഗാധരന്റെ മകന്‍ പീതാംബരനാണ് പാര്‍ട്ടി വിട്ടത്. ഇദ്ദേഹം സി പി ഐയില്‍ ചേര്‍ന്നു.

പാര്‍ട്ടിയിലെ എല്ലാവരെയും ഒരുപോലെ കാണാന്‍ നേതൃത്വത്തിന് കഴിയാത്തതിനാലാണ് സി പി എം വിടുന്നതെന്ന് പീതാംബരന്‍ പറഞ്ഞു. മനംനൊന്താണ് ഇങ്ങനെയൊരു തീരുമാനത്തിലത്തിയതെന്നും പീതാംബരന്‍ പറയുന്നു.

പുന്നപ്ര വാടയ്ക്കല്‍ വല്ലയില്‍ മനീഷയില്‍ താമസിക്കുന്ന പീതാംബരന്‍ സി പി എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഇദ്ദേഹത്തെ ബ്രാഞ്ച് സെക്രട്ടറിയാക്കിയാണ് സി പി ഐയും സ്വീകരിച്ചിരിക്കുന്നത്. ആലപ്പുഴ സെഷന്‍സ് കോടതിയില്‍നിന്ന് 2008ല്‍ യു.ഡി. ക്ലര്‍ക്കായി വിരമിച്ച ഇദ്ദേഹം സി.പി.എമ്മിന്റെ വാടയ്ക്കല്‍ സൊസൈറ്റി ബ്രാഞ്ച് സെക്രട്ടറിയായി പ്രവര്‍ത്തന രംഗത്തുണ്ടായിരുന്നു.

കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ മകന്റെ കല്യാണവുമായി ബന്ധപ്പെട്ട് വീടിന് മതില്‍കെട്ടാന്‍ കരിങ്കല്ലിറക്കിയപ്പോള്‍ നോക്കുകൂലി ആവശ്യപ്പെട്ട് സി.ഐ.ടി. യുക്കാര്‍ നിര്‍മാണം തടഞ്ഞു. ഈ സംഭവത്തെത്തുടര്‍ന്ന് പീതാംബരന്‍ പാര്‍ട്ടിയുമായി മാനസികമായി അകല്‍ച്ചയിലായിരുന്നു. പിന്നീട് മാര്‍ച്ചില്‍ പാര്‍ട്ടി അംഗത്വം പുതുക്കിയില്ല. ഒരുമാസം മുമ്പാണ് സി.പി.ഐ. അംഗത്വത്തിന് അപേക്ഷ നല്‍കിയത്.

Scroll To Top