Tuesday December 06, 2016
Latest Updates

അച്ചടക്ക നടപടി തന്റെ ഭാഗം കേള്‍ക്കാതെയെന്ന് തരൂര്‍

അച്ചടക്ക നടപടി തന്റെ ഭാഗം കേള്‍ക്കാതെയെന്ന് തരൂര്‍

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: കെ.പി.സി.സി. ഉന്നയിച്ച ആരോപണങ്ങള്‍ക്കു മറുപടി നല്‍കാന്‍ തനിക്ക് അവസരം ലഭിച്ചില്ലെന്ന് ശശി തരൂര്‍. ഇത് ഖേദകരമാണെന്നും തരൂര്‍ പറഞ്ഞു. കെ.പി.സി.സി ഉന്നയിച്ച പരാതിയെന്തെന്ന് അറിയാന്‍ തനിക്ക് അവസരമുണ്ടായില്ല. അവസരം ലഭിച്ചിരുന്നെങ്കില്‍ തന്റെ നിലപാട് എ.ഐ.സി.സി. നേതൃത്വത്തെ അറിയിക്കാന്‍ സാധിക്കുമായിരുന്നെന്നും തരൂര്‍ പറഞ്ഞു. പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചിട്ടുള്ള എല്ലാ ഉത്തരവാദിത്തങ്ങളും ആത്മാര്‍ഥതതോടെ നിറവേറ്റിയിട്ടുണ്ട്.

ഇപ്പോള്‍ ഈ ഉത്തരവാദിത്തം എടുത്തു കളയാന്‍ പാര്‍ട്ടിക്കുള്ള അധികാരത്തെ താന്‍ അംഗീകരിക്കുന്നു. എളിയ പ്രവര്‍ത്തകനെന്ന നിലയില്‍ കോണ്‍ഗ്രസ് അധ്യക്ഷയുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും തരൂര്‍ പറഞ്ഞു. ഇന്നലെയാണ് ശശി തരൂരിനെ കോണ്‍ഗ്രസ് വക്താവ് സ്ഥാനത്ത് നിന്ന് മാറ്റിയത്. നടപടിയോടെ പ്രതികരിച്ച് കൊണ്ട് തരൂര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്.

Scroll To Top