Saturday December 10, 2016
Latest Updates

അങ്ങാടിയില്‍ കേള്‍ക്കുന്ന കാര്യം പാര്‍ട്ടി വേദിയില്‍ പറയരുത്: ഷാനിമോള്‍ക്കെതിരെ മുരളീധരന്‍

അങ്ങാടിയില്‍ കേള്‍ക്കുന്ന കാര്യം പാര്‍ട്ടി വേദിയില്‍ പറയരുത്: ഷാനിമോള്‍ക്കെതിരെ മുരളീധരന്‍

ഷാനിമോള്‍ ഉസ്മാന്‍ സുധീരനെതിരെ എഴുതിയ കത്ത് പരസ്യമായതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ഉടലെടുത്ത ഗ്രൂപ്പ് വൈരം മുറുകുന്നു. പരസ്പരമുള്ള ആരോപണ പ്രത്യാരോപനങ്ങളില്‍ ഷാനിമോള്‍ക്കെതിരെ കെ മുരളീധരന്‍ രംഗത്ത് വന്നു. അങ്ങാടിയില്‍ കേട്ട കാര്യം പാര്‍ട്ടി വേദിയില്‍ പറയരുതെന്ന് മുരളീധരന്‍. വ്യക്തികള്‍ക്കെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ തെളിവ് ഹാജരാക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

കെസി വേണുഗോപാലിനു സരിതയുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് ഷാനിമോള്‍ ആവശ്യപ്പെട്ടതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മുരളീധരന്‍. പാര്‍ട്ടി ഫോറങ്ങള്‍ക്ക് കത്തയക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ ആ കത്ത് മാധ്യമങ്ങള്‍ക്ക് നല്കിയത് ശരിയായ നടപടി അല്ലെന്നും മുരളീധരന്‍ പറഞ്ഞു.

കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ സുധീരന്റെത് മികച്ച പ്രവര്‍ത്തനമാണ്  കാഴ്ചവയ്ക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു. സുധീരനുമായി തനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. എന്നാല്‍ അദ്ദേഹത്തെ ദുര്‍ബലപ്പെടുത്തുന്ന നടപടിക്കും താന്‍ കൂട്ടുനില്‍ക്കില്ലെന്ന് മുരളീധരന്‍ പറഞ്ഞു.

Scroll To Top