Saturday December 03, 2016
Latest Updates

അങ്ങനെ എല്ലാം ശുഭകരമാക്കാന്‍ ഇതാ 5 വഴികള്‍ ….

അങ്ങനെ എല്ലാം ശുഭകരമാക്കാന്‍ ഇതാ 5 വഴികള്‍ ….

 
ബീ പോസിറ്റീവ്

നല്ലത് മാത്രം ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സാധിക്കുന്നുവെങ്കില്‍ ജീവിതം എത്ര സുഖപ്രദമായിരിക്കും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

 

സമയം നോക്കാന്‍ നാം കൈയില്‍ കെട്ടുന്ന വാച്ചിന്റെ (watch) സ്പെല്ലിംഗ് ശ്രദ്ധിച്ചു നോക്കു. അതിലുണ്ട് ജീവിതം ശുഭാകരമാക്കാനുള്ള വഴികള്‍. ആദ്യാക്ഷരം ‘w- wordനെ സൂചിപ്പിക്കുന്നു. ആദ്യം നാം ഉപയോഗിക്കുന്നതും ഉപയോഗിക്കെണ്ടതുമായ വാക്കുകളെ ശ്രദ്ധിക്കുക.

രണ്ടാമത്തെ അക്ഷരമായ ‘a-actionഎ പ്രധിനിധാനം ചെയ്യുന്നു. അതായത് പ്രവര്‍ത്തി. നാം എന്താണോ ചെയ്യുന്നത് അതിനുള്ള ഫലം ആയിരിക്കും നമ്മെ തേടി വരിക. നല്ലതെങ്കില്‍ ശുഭവാർത്ത . മോശമെങ്കില്‍ അശുഭവാർത്തയായും . വിതയ്ക്കുന്നതെ കൊയ്യു എന്നാ ചൊല്ലിനെ അര്‍ത്ഥമാക്കുന്നു ഇത്.

മൂന്നാമത്തെ അക്ഷരം ‘t-thought. നമ്മുടെ ചിന്തയെ ശ്രദ്ധിക്കാതെ പറ്റില്ലല്ലോ. നല്ലത് മാത്രം ചിന്തിക്കാനും അതിനെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കാനും സമയം കണ്ടെത്തുക.
അടുത്തത് ‘c-characterനെ സൂചിപ്പിക്കുന്നു. മറ്റുള്ളവരോട് നന്നായി പെരുമാറാന്‍ ശ്രദ്ധിക്കുക. അതായത് സ്വഭാവം നന്നാക്കുക.
അവസാന അക്ഷരം ‘h-habitനെ പ്രധിനിധീകരിക്കുന്നു. ചൊട്ടയിലെ ശീലം ചുടലവരെ എന്നല്ലേ ചൊല്ല്. ഈ പറഞ്ഞ അഞ്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ജീവിതത്തില്‍ അശുഭകരമായതൊന്നിനെയും ഭയക്കേണ്ടതില്ല. അശുഭ ചിന്തയും ഉണ്ടാവില്ല.

Scroll To Top