Tuesday December 06, 2016
Latest Updates

അങ്കമാലി കറുകുറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലേക്ക് കാര്‍ പാഞ്ഞ് കയറി 16 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്

അങ്കമാലി കറുകുറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലേക്ക് കാര്‍ പാഞ്ഞ് കയറി 16 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്

അങ്കമാലി: കറുകുറ്റിയില്‍ ബസ് കാത്തുനിന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലേക്ക് കാര്‍ പാഞ്ഞ് കയറി 16 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. കറുകുറ്റി സെന്റ് ജോസഫ് സ്‌കൂളിലെ വിദ്യര്‍ത്ഥികളാണ് അപകടത്തില്‍ പെട്ട കുട്ടികള്‍.

ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കുവാന്‍ ശ്രമിക്കവെ നിയന്ത്രണം വിട്ട കാര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. അപകടത്തില്‍ പെട്ട വിദ്യാര്‍ത്ഥികളെ അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.

Scroll To Top