Saturday December 10, 2016
Latest Updates

അങ്കമാലിയിലെ ഈ അപ്പന് കൊടുത്തേ ‘ഒരു …കൈ ..’

അങ്കമാലിയിലെ ഈ അപ്പന് കൊടുത്തേ ‘ഒരു …കൈ ..’

അങ്കമാലി : നിയമം ലംഘിച്ചു ബൈക്കോടിച്ച യുവാവിനെ തേടി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോള്‍, മകന്റെ ലൈസന്‍സ് റദ്ദാക്കാന്‍ പിതാവിന്റെ അഭ്യര്‍ഥന. അങ്കമാലിക്കടുത്തു കിടങ്ങൂരിലാണ് സകല പിതാക്കന്മാര്‍ക്കും മാതൃകയായ സംഭവം.

നിയമം ലംഘിച്ച് അമിത വേഗത്തില്‍ പറന്ന്, രക്ഷപ്പെട്ടതിന്റെ ആശ്വാസത്തില്‍ വീട്ടിലെത്തി കിടന്നുറങ്ങിയ യുവാവിനെ അര മണിക്കൂറിനുള്ളില്‍ കണ്ടെത്തി ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുകയായിരുന്നു. നിയമം ലംഘിച്ചാണു ബൈക്കോടിച്ചത് എന്നു ബോധ്യപ്പെട്ടതോടെ മകന്റെ ലൈസന്‍സ് റദ്ദാക്കാന്‍ പിതാവു തന്നെ അഭ്യര്‍ഥന നടത്തി. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിന്റെ നിര്‍ദേശപ്രകാരമായിരുന്നു അങ്കമാലിയിലും പരിസരത്തും പരിശോധന നടന്നത്. ചെങ്ങമനാട്, അങ്കമാലി, കിടങ്ങൂര്‍ പ്രദേശങ്ങളില്‍ വിദ്യാര്‍ഥികളെ കുത്തിനിറച്ചു സ്‌കൂള്‍ വാഹനങ്ങള്‍ ഓടുന്നുവെന്നും യുവാക്കള്‍ അമിതവേഗതത്തില്‍ ആരെയും കൂസാതെ ബൈക്കോടിക്കുന്നുവെന്നും കമ്മിഷണര്‍ക്കു പരാതി ലഭിച്ചിരുന്നു.

കിടങ്ങൂരില്‍ ഹെല്‍മറ്റില്ലാതെ ബൈക്കില്‍ അമിതവേഗത്തില്‍ വന്ന യുവാവിനു നേരെ ഉദ്യോഗസ്ഥര്‍ കൈ കാട്ടിയെങ്കിലും നിറുത്തിയില്ല. തൊട്ടടുത്തെത്തിയപ്പോഴാണ് യുവാവ് മൊബൈലില്‍ സംസാരിച്ചാണ് വണ്ടിയോടിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടത്. പാഞ്ഞുപോയ ബൈക്കിന്റെ നമ്പര്‍ കുറച്ചെടുത്ത് ഉടമയുടെ വിലാസം ഉദ്യോഗസ്ഥര്‍ തപ്പിയെടുത്തു. അരമണിക്കൂര്‍ അന്വേഷണത്തിനുള്ളില്‍ വീടും കണ്ടെത്തി. കിടങ്ങൂര്‍ പാറേക്കാട്ടില്‍ ഡേവിസിന്റേതായിരുന്നു വീടും ബൈക്കും. ബൈക്ക് മുറ്റത്തുതന്നെ പാര്‍ക്ക് ചെയ്തിരുന്നു. ഡേവിസിന്റെ മകനാണ് നിയമം ലംഘിച്ചു ബൈക്ക് ഓടിച്ചത്.

ബൈക്കിന്റെ ഉടമയായ പിതാവിന്റെ അനുമതി കൂടി കിട്ടിയതോടെ ലൈസന്‍സ് റദ്ദാക്കാന്‍ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുകയും ചെയ്തു.like-and-share

Scroll To Top