Sunday December 04, 2016
Latest Updates

അഗ്‌നിശമനക്കാരന്റെ രക്ഷകനായി ,ഡബ്ലിന്‍ മേയര്‍ …

അഗ്‌നിശമനക്കാരന്റെ രക്ഷകനായി ,ഡബ്ലിന്‍ മേയര്‍ …

ഡബ്ലിന്‍: ആരുടേയും ശ്രദ്ധയില്‍ പെടാതെ തളര്‍ന്നുവീഴാന്‍ തുടങ്ങിയ അഗ്‌നിശമന സേനാംഗത്തിന്സഹായഹസ്തവുമായി ഡബ്ലിന്‍ ലോര്‍ഡ് മേയര്‍.

ഡബ്ലിന്‍ സിറ്റി ലൈബ്രറിയില്‍ വച്ച് നടക്കുകയായിരുന്ന പരിപാടിക്കിടെ ക്ഷീണം തോന്നിയ ആള്‍ക്കാണ് മേയര്‍ ഒരു കൈസഹായവുമായി എത്തിയത്.

ഡബ്ലിന്‍ സിറ്റി മേയര്‍ ഒയ്‌സിന്‍ ക്വിന്‍ ഇംപാക് ഡബ്ലിന്‍ ലിറ്ററി അവാര്‍ഡ് നടപ്പില്‍ വരുത്തുന്നതിനെ സംബന്ധിച്ച ആമുഖപ്രഭാഷണം അവസാനിപ്പിച്ചപ്പോഴാണ് അവിടെ ഉണ്ടായിരുന്ന നാല് അഗ്‌നിശമന സേനാംഗങ്ങളില്‍ ഒരാള്‍ക്ക് ക്ഷീണം തോന്നിയത്.

വേദിയില്‍ എല്ലാവരും നിശബ്ദം നില്‍ക്കുകയായിരുന്നുവെന്നും അപ്പോഴാണ് മൂന്നാമത് നിന്നിരുന്ന ഫയര്‍ഫൈറ്റര്‍ ക്ഷീണിതനായി പുറകിലെ ചുവരിലോട്ട് ചേര്‍ന്നുനിന്നതെന്നും അത് പെട്ടെന്ന് ശ്രദ്ധയില്‍പ്പെടുകയായിരുന്നുവെന്നും മേയര്‍ പറഞ്ഞു.
അയാള്‍ വീഴുന്നതുകണ്ടാണ് താന്‍ സഹായിക്കാന്‍ പോയതെന്നും തുടര്‍ന്ന് മറ്റ് രണ്ട് ഫയര്‍മാന്‍മാര്‍ കൂടി സഹായത്തിനെത്തുകയായിരുന്നുവെന്നും മേയര്‍  പറഞ്ഞു. പെട്ടെന്നു തന്നെ ഫയര്‍മാന്‍ സുഖം പ്രാപിച്ചുവെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞാവും അയാള്‍ ഡ്യൂട്ടിക്കെത്തിയതെന്നും ശരിയായോ എന്ന് ചോദിച്ചപ്പോള്‍ രാവിലെ ഭക്ഷണം കഴിക്കാത്തതിന്റെതാണ് കുഴപ്പമില്ല എന്നും അയാള്‍ പറഞ്ഞതായും മേയര്‍ പറയുന്നു.
താന്‍ പങ്കെടുത്ത പരിപാടിയില്‍ വച്ച് ഒരാള്‍ കുഴഞ്ഞു വീഴുന്നത് ആദ്യമായാണെന്നും മുറിയിലെ ചൂടും ഭക്ഷണത്തിന്റെ അഭാവവും ആവാം ഫയര്‍മാന്റെ ക്ഷീണത്തിന് കാരണമായതെന്നും മേയര്‍ പറഞ്ഞു.

Scroll To Top