Saturday December 03, 2016
Latest Updates

അഗതികളുടെ അമ്മ മദര്‍ തെരേസയുടെ ജീവിതം അയര്‍ലണ്ടില്‍ സിനിമയാകുന്നു

അഗതികളുടെ അമ്മ മദര്‍ തെരേസയുടെ ജീവിതം അയര്‍ലണ്ടില്‍ സിനിമയാകുന്നു

ഡബ്ലിന്‍: അഗതികളുടെ അമ്മ മദര്‍ തെരേസയുടെ ജീവിതം അയര്‍ലണ്ടില്‍ സിനിമയാകുന്നു.‘ഐ തേസ്റ്റ്’ എന്ന പേരില്‍ നിര്‍മ്മിക്കുന്ന സിനിമ 2015ല്‍ റിലീസ് ചെയ്യാനാണ് അണിയറക്കാര്‍ ആലോചിക്കുന്നത്. പ്രശസ്ത ടെലിവിഷന്‍ നിര്‍മ്മാതാവ് ടോണി ക്രാന്ത്‌സിന്റെ നേതൃത്വത്തിലാണ് സിനിമ നിര്‍മ്മിക്കുന്നത്. ഹോട്ടല്‍ റുവാണ്ട എന്ന സിനിമയുടെ സഹ എഴുത്തുകാരനും ഓസ്‌കാര്‍ നോമിനേഷന്‍ ജേതാവുമായ കെര്‍ പിയെഴ്‌സന്‍ മദര്‍ തെരേസയുടെ ജീവചരിത്രം പ്രമേയമായ സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതുന്നത്.

മദര്‍ തെരേസയുടെ ജനനം മുതല്‍ മരണം വരെയുള്ള ജീവിത കാലഘട്ടം ആയിരിക്കില്ല സിനിമയുടെ പ്രമേയമെന്ന് അണിയറക്കാര്‍ സൂചന നല്‍കി. 1950 കളില്‍ മദര്‍ തെരേസ കൊല്‍ക്കത്തയില്‍ എത്തിയത് മുതലുള്ള സംഭവങ്ങളാകും സിനിമയുടെ പ്രമേയം. അതുകൊണ്ട് തന്നെ മദര്‍ തെരേസയുടെ ഐറിഷ് ബന്ധം സിനിമയുടെ ഭാഗമാകില്ല.

കൊല്‍ക്കത്തയിലെ ചേരി നിവാസികളുടെ ദുരവസ്ഥ കണ്ടു മനസലിഞ്ഞാണ് മദര്‍ തെരേസ മിഷനറീസ് ഓഫ് ചാരിറ്റി തുടങ്ങി അഗതികള്‍ക്ക് വേണ്ടി തന്റെ ജീവിതം സമര്‍പ്പിച്ചത്. 1970 കളോടെ വിവിധ ലോക രാജ്യങ്ങളില്‍ മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ ശാഖകള്‍ തുറന്നു. 1979 ല്‍ മദര്‍ തെരേസയ്ക്ക് സമാദാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. അടുത്തമാസം സിനിമയുടെ ചിത്രീകരണം തുടങ്ങും

Scroll To Top