Saturday December 03, 2016
Latest Updates

അക്രമിയില്‍ നിന്ന് യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ച ടാക്‌സി ഡ്രൈവര്‍ക്ക് കുത്തേറ്റു

അക്രമിയില്‍ നിന്ന് യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ച ടാക്‌സി ഡ്രൈവര്‍ക്ക് കുത്തേറ്റു

ഡബ്ലിന്‍: അക്രമിയില്‍ നിന്ന് യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ച ടാക്‌സി ഡ്രൈവര്‍ക്ക് കുത്തേറ്റു. റാനിലയില്‍ (ഡബ്ലിന്‍ 6 ) വച്ച് ഇന്നലെ പുലര്‍ച്ചെയോടെയാണ് ടാക്‌സി ഡ്രൈവര്‍ക്ക് കുത്തേറ്റത്. ഒരു യുവാവ് യുവതിയെ ആക്രമിക്കുന്നത് കണ്ടു അവരെ സമീപിച്ച ടാക്‌സി ഡ്രൈവര്‍ക്കെതിരെ ഇരുവരും ചേര്‍ന്ന് തിരിയുകയായിരുന്നു. തുടര്‍ന്ന് ടാക്‌സി ഡ്രൈവര്‍ക്ക് കുത്തേറ്റു. ഡ്രൈവറെ കുത്തിയ ശേഷം അക്രമികള്‍ ഹാഫ്വെ ഹൌസിലേക്ക് ഓടിപ്പോകുകയായിരുന്നു.

തുടര്‍ന്ന് എമര്‍ജന്‍സി സര്‍വീസ് എത്തി ടാക്‌സി ഡ്രൈവറെ സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അക്രമികളായ യുവാവിനെയും യുവതിയെയും ട്രെന്യൂര്‍ ഗാര്‍ഡ അറസ്റ്റ് ചെയ്തു.
ഇരുവരെയും ചോദ്യം ചെയ്യലിനായി ഗാര്‍ഡ സ്റ്റേഷനില്‍ കൊണ്ടുവന്നു. ഇരുവര്‍ക്കുമെതിരെ ക്രിമിനല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷന്‍ 4 പ്രകാരം കേസെടുത്തു. രണ്ടാഴ്ച മുമ്പ് സമാനമായ മറ്റൊരു സംഭവത്തില്‍ ഒരാള്‍ക്ക് കുത്തേറ്റിരുന്നു. ഈ മേഖലയില്‍ മയക്കുമരുന്നിന്റെ ഉപയോഗം വര്‍ദ്ധിച്ചുവരുന്നതിനാല്‍ അക്രമ സംഭവങ്ങളും വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

Scroll To Top