Saturday December 03, 2016
Latest Updates

അക്കരക്കാഴ്ച്ചകളുടെ സംവിധായകന്‍ സിനിമയിലേക്ക്; ഫഹദ് നായകന്‍

അക്കരക്കാഴ്ച്ചകളുടെ സംവിധായകന്‍ സിനിമയിലേക്ക്; ഫഹദ് നായകന്‍

വിദേശ മലയാളികളുടെ ജീവിതത്തിലെ കൊച്ചു കൊച്ചു തമാശകളും രസകരമായ മുഹൂര്‍ത്തങ്ങളും പ്രമേയമാക്കിയ അക്കരക്കാഴ്ചകള്‍ എന്ന ടെലിവിഷന്‍ പരമ്പര ആരും മറന്നിട്ടുണ്ടാകില്ല. അറിയപ്പെടുന്ന താരങ്ങളൊന്നുമില്ലാതെ തന്നെ വന്‍ വിജയമായ അക്കരക്കാഴ്ചകള്‍ സംവിധാനം ചെയ്ത അമേരിക്കന്‍ മലയാളി എബി വര്‍ഗീസ് സിനിമയിലേക്ക്.

ഫഹദ് ഫാസിലിനെ നായകനാക്കി പ്രവാസികളുടെ ജീവിതം പ്രമേയമാക്കിയ സിനിമയാണ് എബി വര്‍ഗീസിന്റെ കന്നി സംവിധാന സംരംഭം. അമേരിക്കയിലായിരിക്കും സിനിമയുടെ ചിത്രീകരണം. അക്കരക്കാഴ്ചകള്‍ പരമ്പരയിലെ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ഗിരിഗിരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജേക്കബ് ഗ്രിഗറിയുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

പരമ്പരയിലെ മറ്റ് താരങ്ങളായ ജോസുകുട്ടി, സജിനി എന്നിവര്‍ക്കും പരമ്പരയില്‍ നിന്ന് സിനിനയില്‍ അവസരം ലഭിച്ചിരുന്നു. ചിത്രത്തില്‍ ഫഹദ് ഫാസിലെ കൂടാതെ അഭിനയിക്കുന്ന മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല. എന്നാല്‍ ബോളിവുഡില്‍ നിന്ന് ചില താരങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്ന് എബി വര്‍ഗീസ് പറഞ്ഞു.

Scroll To Top