Tuesday December 06, 2016
Latest Updates

അംബാനിക്കും മൊയിലിക്കും വേണ്ടി വക്കാലത്തുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയിലേയ്ക്ക് ,പിടി വിടാതെ ആം ആദ്മി

അംബാനിക്കും മൊയിലിക്കും വേണ്ടി വക്കാലത്തുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയിലേയ്ക്ക് ,പിടി വിടാതെ ആം ആദ്മി

ന്യൂഡല്‍ഹി: റിലയന്‍സ് മുതലാളി അംബാനിയെയും കേന്ദ്ര മന്ത്രി വീരപ്പ മൊയ്‌ലിയെയും രക്ഷിക്കാന്‍ കേന്ദ്രം സുപ്രീം കോടതിയെ സമീപിക്കുന്നു. രാജിവെച്ച ഡല്‍ഹി മുഖ്യമന്തി അരവിന്ദ് കേജരിവാളിന്റെ നിര്‍ദ്ദേശമനുസരിച്ച് ഇരുവര്‍ക്കുമെതിരെ ചാര്‍ജ് ചെയ്ത എഫ് ഐ ആര്‍ റദ്ദാക്കണമെന്നാണ് കേന്ദ്രം സുപ്രീം കോടതിയോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചിരിക്കുന്നത്.

മൊയ്‌ലിയും അംബാനിയും പാചക വാതക വിലക്കയറ്റത്തില്‍ അനാവശ്യവും അനധികൃതവുമായ ഇടപെടലുകള്‍ നടത്തിയെന്നാണ് ഇരുവര്‍ക്കുമെതിരെ ചാര്‍ജ്ജ് ചെയ്ത കേസ്.

കേജരിവാള്‍ സര്‍ക്കാര്‍ രാജിവെക്കുന്നതിന് മുമ്പ് ആന്റി കറപ്ഷന്‍ വിഭാഗത്തോട് ഇരുവര്‍ക്കുമെതിരെ കേസ് ചാര്‍ജ് ചെയ്യാന്‍ കേജരിവാള്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ കേസിന് നിയമ പരമായ നിലനില്‍പ്പില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വിശ്വാസം ആയതിനാല്‍ കേന്ദ്രം അതത്ര കാര്യമാക്കിയിരുന്നില്ല. പക്ഷേ തദ്വിഷയത്തില്‍ നിയമോപദേശം തേടിയ സര്‍ക്കാറിന് മറിച്ചൊരു പ്രതികരണമാണ് ലഭിച്ചത്.

കേസ് നിലനില്‍ക്കുമെന്ന് തിരിച്ചറിഞ്ഞതോടെ കേന്ദ്രം ഉടന്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ അറ്റോണി ജനറലിനോട് ആവശ്യപ്പെടുകയായിരുന്നു.

രാജി വെച്ച് അടുത്ത തിരഞ്ഞെടുപ്പ് ആവശ്യപ്പെടുന്ന ആം ആദ്മി പാര്‍ട്ടി , ജനലോക് പാല്‍ വിഷയം കോണ്‍ഗ്രസിനെതിരെ പ്രയോഗിക്കാന്‍ ഒരുങ്ങി നില്‍ക്കെ പുതിയ ഒരു വിഷയം കൂടി പാര്‍ട്ടിയ്ക്ക് ലഭിച്ചിരിക്കയാണ്.കുത്തക മുതലാളിമാര്‍ക്കായി ഔദ്യോഗികസംവിധാനം ഉപയോഗിക്കുകയാണ് കേന്ദ്രമെന്ന് വിഷയത്തോട് ഇപ്പഴേ ആം ആദ്മി നേതാക്കള്‍ പ്രതികരിച്ചു കഴിഞ്ഞു.

ഇത്തരമൊരു നീക്കത്തെ പാവപ്പെട്ട ഇന്ത്യന്‍ സമൂഹത്തിന്റെ പേരില്‍ എതിര്‍ക്കുമെന്നാണ് ആം ആദ്മിയുടെ നിലപാട് . എന്നാല്‍ എന്ത് ആരോപണം വന്നാലും മന്ത്രി കൂടി ഉള്‍പ്പെട്ട കേസ് അധികം വഷളാക്കാതെ സംരക്ഷിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.

Scroll To Top