Monday December 05, 2016
Latest Updates

ബ്രിട്ടീഷ് എയര്‍വേയ്‌സില്‍ നഷ്ടപ്പെട്ട സരോദ് തിരികെ ലഭിച്ചു

ബ്രിട്ടീഷ് എയര്‍വേയ്‌സില്‍ നഷ്ടപ്പെട്ട സരോദ് തിരികെ ലഭിച്ചു

ന്യൂഡല്‍ഹി: ലോകപ്രശസ്ത സംഗീതജ്ഞന്‍ അംജദ് അലി ഖാന്റെ നഷ്ടപ്പെട്ട സരോദ് തിരികെ ലഭിച്ചു. ബ്രിട്ടീഷ് എയര്‍വേയ്‌സില്‍ ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര ചെയ്യവെയാണ് അദേഹത്തിന്റെ സരോദ് നഷ്ടപ്പെട്ടത്. വിമാനത്താവള അധികൃതരുടെ അശ്രദ്ധ മൂലമാണ് സരോദ് നഷ്ടപ്പെട്ടത്. സരോദ് തിരികെ ലഭിച്ച വിവരം അംജദ് അലി ഖാന്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

ഐതിഹാസിക പുന:സമാഗമം. ബ്രിട്ടീഷ് എയര്‍വേസ് എന്റെ സരോദ് തിരികെ തന്നു. എനിക്കു വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കും അദ്ദേഹം പ്രത്യേക നന്ദി അറിയിച്ചു.

Scroll To Top