Tuesday February 21, 2017
Latest Updates

ഇന്റര്‍നെറ്റ് തകരുന്ന കാലം അടുത്തുവരുന്നു !

ഇന്റര്‍നെറ്റ് തകരുന്ന കാലം അടുത്തുവരുന്നു !

ഡബ്ലിന്‍:എട്ടു വര്‍ഷത്തിനുള്ളില്‍ ഇന്റര്‍നെറ്റ് രംഗം തകര്‍ന്നേക്കാമെന്ന് മുന്നറിയിപ്പ്. വീഡിയോ സ്ട്രീമിങ്ങ് സര്‍വീസുകള്‍ കൂടിവരുന്നതും, കൂടുതല്‍ വേഗത്തിലൂള്ള ഡാറ്റ കൈമാറ്റത്തിനുള്ള ആവശ്യകതയും മികച്ച കമ്പ്യൂട്ടറുകളുടെ ലഭ്യതയും മൂലം ഇന്റര്‍നെറ്റ് അടിസ്ഥാന സൌകര്യങ്ങളുടെ പരമാവധി പ്രാപ്തി എട്ടു വര്‍ഷകാലയളവിനുള്ളില്‍ പൂര്‍ത്തിയായേക്കുമെന്നാണ് കണക്കുകൂട്ടല്‍.

നിലവിലുപയോഗിക്കുന്ന ഫൈബര്‍ ഒപ്റ്റിക്‌സ് കേബിളുകള്‍ വൈകാതെ തന്നെ അപര്യാപ്തമായി തീരുമെന്നും, ടെലികോം കമ്പനികള്‍ക്ക് കൂടുതല്‍ തുക ഉപഭോക്താക്കളില്‍നിന്നും ഈടാക്കി പുതിയ കേബിളുകള്‍ അധിക ഉപയോഗത്തിനു മാത്രമായി നല്‌കേണ്ടി വരുമെന്നും ആസ്റ്റണ്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ എല്ലിസ് അഭിപ്രായപ്പെടുന്നു. അധിക ഡാറ്റ കൈമാറ്റം കൂടുതല്‍ വൈദ്യുതി ഉപയോഗത്തിനും കാരണമായി തീരുന്നു. ഇത് 15 വര്‍ഷത്തിനുള്ളില്‍ രൂക്ഷമായ വൈദ്യുതിക്ഷാമത്തിനും വഴി വക്കും.

എന്നാല്‍ എസ്സെക്‌സ് യൂണിവേഴ്‌സിറ്റിയിലെ ആന്‍ഡ്രൂ ലോര്‍ഡ് അടക്കമുള്ള ശാസ്ത്രജ്ഞര്‍ സാങ്കേതിക രംഗം പ്രശ്‌ന പരിഹാരത്തിനായി എന്തെങ്കിലും പുതിയ മാര്‍ഗങ്ങള്‍ അവതരിപ്പിക്കുമെന്ന പ്രതീക്ഷയിലാണ്.

Scroll To Top