Friday January 20, 2017
Latest Updates

സ്റ്റില്ലോര്‍ഗനില്‍ 2 മില്യന്‍ യൂറോയുടെ മയക്കുമരുന്ന് പിടിച്ചു 

സ്റ്റില്ലോര്‍ഗനില്‍ 2 മില്യന്‍ യൂറോയുടെ മയക്കുമരുന്ന് പിടിച്ചു 

ഡബ്ലിന്‍: സ്റ്റില്ലോര്‍ഗനില്‍ വന്‍ മയക്കുമരുന്ന് വേട്ട. 2 മില്യന്‍ യൂറോയുടെ മയക്കുമരുന്നാണ് പിടിച്ചടുത്തത്. സംഭവുമായി ബന്ധപ്പെട്ട് പിടിയിലായ രണ്ട് പേരെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. വ്യാഴാഴ്ചയാണ് രണ്ട് പേര്‍ പിടിയിലായത്. 27 ഉം 37 ഉം വയസുള്ള രണ്ട് യുവാക്കളാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 32 കിലോ കൊക്കെയ്ന്‍ പിടിച്ചെടുത്തു. തുടര്‍ന്ന് ഇരുവരെയും ബ്ലാക്ക്‌റോക്ക് ഗാര്‍ഡ സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തു.

പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത കൊക്കെയ്‌ന് വിപണിയില്‍ 2.24 മില്യന്‍ യൂറോ വിലയാകുമെന്നാണ് വിലയിരുത്തല്‍. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്റ്റില്ലോര്‍ഗാനിലെ ഒരു വീട്ടില്‍ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടിച്ചത്.

Scroll To Top