Wednesday February 22, 2017
Latest Updates

സെപ്റ്റംബര്‍ 6ന് മാവേലി സ്വോര്‍ഡ്‌സില്‍ :ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

സെപ്റ്റംബര്‍ 6ന് മാവേലി സ്വോര്‍ഡ്‌സില്‍ :ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഡബ്ലിന്‍ :തുമ്പയും തുളസിയും മൂക്കുത്തി പൂവും പിന്നെ മനസ്സില്‍ നിറയെ ആഹ്ലാദവുമായി ഒരു പൊന്നോണം കൂടി വരവായി.കാലങ്ങള്‍ കടന്നു പോകുമ്പോഴും ആചാരങ്ങള്‍ ആധുനികതയുടെ കുത്തൊഴുക്കില്‍ മുങ്ങി മറയുമ്പോഴും മലയാള നാടിന്റെ മധുര സ്മരണകളോടെ ഐശ്വര്യത്തിന്റെയും സമ്പത് സമൃദ്ധിയുടെയും സാഹോദ്യരത്തിന്റെയും ഉത്സവമായ ഓണം ആഘോഷിക്കുവാന്‍ സ്വോര്‍ഡ്‌സ് ഒരുങ്ങി കഴിഞ്ഞു.

ഈ അവസരത്തില്‍ ഏവരെയും സ്വോര്‍ഡ്‌സ് മലയാളി കമ്മ്യുണിറ്റിയുടെ പ്രഥമ ഓണാഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു 

സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്വോര്‍ഡ്‌സ് മലയാളി കമ്മ്യുണിറ്റിയുടെ പ്രഥമ ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി.

സെപ്റ്റംബര്‍ 6 ശനിയാഴ്ച സ്വോര്‍ഡ്‌സിലെ ഓള്‍ഡ് ബോറോ സ്‌കൂള്‍ ഹാള്ളില്‍ വച്ചാണ് പരിപാടികള്‍ നടക്കുക. രാവിലെ 10.30 ന് തുടങ്ങി, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാപരിപാടികളും മത്സരങ്ങളുമായി നടക്കുന്ന ആഘോഷത്തില്‍ ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.തുടര്‍ന്ന് സോള്‍ ബീറ്റ്‌സിന്റെ നേതൃത്വത്തില്‍ ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.ഓണം ടിക്കറ്റ് വില്പ്പന ഈ മാസം 31 നു അവസാനിക്കും.

ടിക്കറ്റുകള്‍ എത്രയും വേഗം ഉറപ്പു വരുത്തുവാന്‍ സംഘാടക സമിതി അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

സെറിന്‍ 🙁 0879646100,) ജോര്‍ജ് പുറപ്പത്താനം( 0879496521/0858544121,)സിബു (0877707793)

വാര്‍ത്ത :ജോര്‍ജ് പുറപ്പത്താനം

Scroll To Top