Thursday November 23, 2017
Latest Updates

ലാല്‍ ജോസും സുരേഷ് ജോസഫും മനസ് തുറക്കുന്നു: ‘ഒന്നും ഭയപ്പെടില്ല,വഴി മുഴുവന്‍ കാവല്‍ മാലാഖമാരുടെ തുണ’ 

ലാല്‍ ജോസും സുരേഷ് ജോസഫും മനസ് തുറക്കുന്നു: ‘ഒന്നും ഭയപ്പെടില്ല,വഴി മുഴുവന്‍ കാവല്‍ മാലാഖമാരുടെ തുണ’ 

കാവല്‍ മാലാഖമാര്‍ കാത്ത വഴിയിലുടനീളം കാത്ത യാത്ര’. കൊച്ചിയില്‍ നിന്നും ആരംഭിച്ചു ലണ്ടനില്‍ അവസാനിപ്പിക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ യൂറോപ്പിന്റെ സാംസ്‌കാരിക തലസ്ഥാനങ്ങളില്‍ ഒന്നെന്ന് അറിയപ്പെടുന്ന ഡബ്ലിന്‍ നഗരത്തിലെ താലയിലെ കില്‍പ്പര്‍ട്ടി ഗേറ്റിലുള്ള ഇടത്താവളത്തില്‍ ഇരുന്ന് സുരേഷ് ജോസഫ് എന്ന ഇതിഹാസ യാത്രികന്‍ ഐറിഷ് മലയാളിയോട് തങ്ങളുടെ ഇതുവരെയുള്ള യാത്രയെ ഒറ്റ വാചകത്തില്‍ അപഗ്രഥിച്ചു.

എന്നെക്കാളും ആ കഥ പറയാന്‍ അനുയോജ്യന്‍ ലാല്‍ ജോസാണ്.ഒന്നാന്തരം ഒരു സ്‌റ്റോറി ടെല്ലറാണ് ലാല്‍.മലയാളിയ്ക്ക് മുഴുവന്‍ അറിയാവുന്ന ആ പരസ്യമായ രഹസ്യം സഹയാത്രികന്‍ സമ്മതിക്കുമ്പോള്‍ ലാല്‍ ജൊസിന്റെ മുഖത്ത് വിനയം.

അക്ഷരം പ്രതി ശരിയാണ്,സുരേഷ് സാര്‍ പറഞ്ഞത്.എല്ലായിടത്തും ഒട്ടും പ്രതീക്ഷിക്കാത്ത അത്ഭുതങ്ങളാണ് ഞങ്ങള്‍ കണ്ടത്

ചിലയിടങ്ങളില്‍ അത് മനുഷ്യരുടെ രൂപത്തിലായിരുന്നു.മറ്റു ചിലയിടങ്ങളില്‍ മാലാഖ വന്നത് ഒരു വാഹനത്തിന്റെ രൂപം പൂണ്ടായിരുന്നു.ചിലയിടങ്ങില്‍ അത് ഒരു വഴിയടയാളത്തിന്റെ രൂപത്തില്‍.

പതിവ് പോലെ ഈ യാത്രയിലുംഅദൃശ്യനായ ഒരു സഹായകന്റെ ഒരു കരസ്പര്‍ശം ഞങ്ങളുടെ കൂടെയുണ്ടായിരുന്നു.അതായിരുന്നു ഞങ്ങളുടെ വഴികാട്ടി.യാത്രയ്ക്കിടയില്‍ ഞങ്ങള്‍ അനുഭവിച്ച അപൂര്‍വമായ ഈ സാന്നിധ്യം എത്രയോ സിനിമാ കഥകള്‍ തീര്‍ത്താലും തീരില്ല.ലാല്‍ പറയുന്നു.

ഞങ്ങള്‍ വാഴ്‌സോയില്‍ ചെന്ന ദിവസം.ലോക്കല്‍ യാത്രകള്‍ക്ക് നാവിഗേറ്റര്‍ കരുതിയിട്ടില്ലായിരുന്നു.നഗര തിരക്കില്‍ വഴിതെറ്റി.ഒരെത്തും പിടിയും കിട്ടുന്നില്ല.സന്ധ്യയാവുന്നു.ആരോടെങ്കിലും വഴി ചോദിക്കുക തന്നെ.വഴിയില്‍ കണ്ടവരോടൊക്കെ ഇംഗ്ലീഷില്‍ വഴി ചോദിച്ചുവെങ്കിലും രക്ഷയുണ്ടായില്ല.ഈ വാഴ്‌സോക്കരോളം ഇംഗ്ലീഷ് ഭാഷ ഇത്ര മനസിലാകാത്ത ഒരു നഗരം യൂറോപ്പില്‍ ഉണ്ടാകില്ല!അവസാനം ഒരാള്‍ സഹായിക്കാമെന്നെറ്റു.ദൂരെ ചെന്ന് മറ്റൊരു സ്ത്രീയെ അവര്‍ കൂട്ടി കൊണ്ട് വന്നു. 

അവര്‍ ഞങ്ങളുടെ വാഹനത്തിലേയ്ക്കാണ് ആദ്യമേ നോക്കിയത്.’ആര്‍ യൂ ഫ്രം കേരള ?’

ആ ഒരു ചോദ്യത്തില്‍ പകുതി സമാധാനം കിട്ടി.ഞാന്‍ കേരളത്തില്‍ ഉണ്ടായിരുന്നു.ആറു മാസക്കാലം കൊച്ചിയില്‍ താമസിച്ചിരുന്നു.! 

നമസ്‌തേ …അവര്‍ കൈകൂപ്പി.

പിന്നെ കാര്യങ്ങള്‍ എളുപ്പമായിരുന്നു.നമ്മള്‍ വിചാരിക്കത്തതില്‍ അധികം സൌഹൃദങ്ങള്‍ ആണ് ഇത്തരം അപരിചിതര്‍ സ്രുഷ്ട്ടിച്ചു തരുന്നത്.

റഷ്യയില്‍,ചൈനയില്‍ ,കിര്‍ഗിസ്ഥാനില്‍ ,യോര്‍ക്കില്‍ ഒക്കെ ഇത്തരം അനുഭവങ്ങള്‍ ഒരത്ഭുതമായി കൂടെ വന്നു എന്നതാണ് ഈ യാത്രയെ ഏറ്റവും അവിസ്മരണീയമാക്കുന്നത്.ലാല്‍ പറഞ്ഞു.

യാത്ര നിര്‍ത്തി വയ്‌ക്കേണ്ടി വരുമെന്ന് പേടിച്ചു പോയ അവസരങ്ങളും ഉണ്ടായി’. സുരേഷ് ജോസഫ് ഇടപെട്ടു.

.’റഷ്യന്‍ അതിര്‍ത്തിയിലേയ്ക്ക് കടക്കാന്‍ രേഖകള്‍ പരിശോധിക്കുക്കയാണ്.പാസ്‌പോര്‍ട്ടിലെ നമ്പരല്ല എന്റെ വിസയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് .തിരക്കിനിടയില്‍ ശ്രദ്ധിക്കാതെ പോയതാണ്.പക്ഷെ വിസ സ്റ്റാമ്പ് ചെയ്യുന്നവര്‍ക്ക് അത് നോക്കാതെ പറ്റില്ലല്ലോ .അവര്‍ യാത്ര തുടരാന്‍ ആവില്ലെന്ന് പറഞ്ഞു.

ബാക്കിയുള്ളവരെ വിടാമെന്ന് വെച്ചാല്‍ വാഹനം എന്റെ പേരിലാണ് രജിസ്ടര്‍ ചെയ്തിരിക്കുന്നത്.യാത്ര മുടങ്ങിയത് തന്നെ.

ഞങ്ങളുടെ യാത്രയുടെ ഉദ്ദേശ്യം മനസിലാക്കിയത് കൊണ്ടാവാം അവര്‍ ഒരു മുതിര്‍ന്ന ഉദ്ദ്യോഗസ്ഥനെ ബന്ധപ്പെടാന്‍ തയാറായി.എന്തായാലും കാവല്‍ മാലാഖമാര്‍ അവിടെയും തുണയായ് എത്തി. പാസ് .റഷ്യന്‍ അതിര്‍ത്തി വിടുമ്പോഴും വീണ്ടും ചെക്കിംഗ് ഉണ്ട്.

അവിടെയും ഇതേ പ്രശ്‌നം തമാശയുണ്ടാക്കി.തെറ്റായ വിസയില്‍ സ്‌റാമ്പ് ചെയ്തു രാജ്യത്ത് നിന്നും നിങ്ങള്‍ക്ക് പുറത്തു കടക്കാന്‍ ആവില്ലെന്നായി അവര്‍.ദിവസങ്ങളോളം റഷ്യയില്‍ കൂടി ഞങ്ങള്‍ യാത്ര ചെയ്തതാണ്.ന്യായ വാദങ്ങളൊക്കെ ഉന്നയിച്ചെങ്കിലും ഉന്നതങ്ങളില്‍ നിന്നുമുള്ള ഇടപെടല്‍ വീണ്ടും വേണ്ടി വന്നു റഷ്യയില്‍ നിന്നും പുറത്തു കടക്കാന്‍.

വാഹനം ഒരിക്കല്‍ പോലും ചതിച്ചില്ല.മൌണ്ട് എവരസ്റ്റിന്റെ ബേസില്‍ നിന്നും യാത്ര തിരിക്കുമ്പോള്‍ ടയറുകള്‍ക്ക് മേലുള്ള ഹബ് ക്യാപ് ഇളകി പോയത് മാത്രമാണ് പറയാന്‍ മാത്രമുള്ള ഏക കാര്യം.തികച്ചും നിസാരമായ അത് അടുത്ത പോയന്റില്‍ നിന്നും ശരിയാക്കാവുന്നതേ ഉള്ളായിരുന്നുള്ളൂ .

ലാല്‍ ജോസും സുരേഷ് ജോസഫും ത്രില്ലിലാണ്.യാത്രയുടെ വിജയത്തില്‍ ഉപരിയായി കാവല്‍ മാലാഖമാരുടെ സഹയാത്ര അവരെ ലഹരിയില്‍ ആഴ്ത്തുന്നു.അതില്ലായിരുന്നെങ്കില്‍ വഴിയ്ക്ക് യാത്ര ഒരു പക്ഷെ മുടങ്ങി പോയേനെ എന്ന സത്യത്തില്‍ ഒരു മനസോടെയാണ് അവര്‍ വിശ്വസിക്കുന്നത്.

റെജി സി ജേക്കബ്

Scroll To Top