Monday February 20, 2017
Latest Updates

തട്ടിയെടുത്ത ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗിക്ക് ഗുരുതര പരിക്ക്

തട്ടിയെടുത്ത ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗിക്ക് ഗുരുതര പരിക്ക്

ഡബ്ലിന്‍: മോഷ്ടിച്ച ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗിക്ക് ഗുരുതര പരിക്ക്.
ഔര്‍ ലേഡി ഓഫ് ലൂര്‍ദ്‌സ് ആശുപത്രിയില്‍ നിന്നാണ് ആംബുലന്‍സ് മോഷ്ടിച്ച് യുവാവ്
മുങ്ങിയത്. ദ്രോഗഡ സ്വദേശിയായ കാതെല്‍ ഡൂലന്‍ എന്നയാളാണ് ആംബുലന്‍സ്
മോഷ്ടിച്ച് രക്ഷപെട്ടത്.ഒടുവില്‍ ഒരു സ്വകാര്യ ബസുമായി കൂട്ടിയിടിച്ച്
ഡൂലന് ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു. ബാല്ലിമാക്കെനി റോഡില്‍ വച്ചാണ്
ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്. ഔര്‍ ലേഡി ഓഫ് ലൂര്‍ദ്‌സ് ആശുപത്രിയില്‍ ചികിത്സ
തേടിയെത്തിയ കാതെല്‍ ഡൂലന്‍ അപ്രതീക്ഷിതമായി ആംബുലന്‍സ് തട്ടിയെടുത്ത്
രക്ഷപെടുകയായിരുന്നു.

ആശുപത്രി അധികൃതര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിനു മുമ്പേ ഇയാള്‍
ബാല്ലിമാക്കെനി റോഡിന്റെ ദിശയില്‍ അതിവേഗം ആംബുലന്‍സ് ഓടിച്ചു പോയി.
അപകടത്തില്‍ നെഞ്ചിന് ഗുരുതരമായി പരുക്കേറ്റ ഡൂലനെ ഐസിയുവില്‍
പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്‌കൂളിനു സമീപത്ത് വച്ചാണ് അപകടമുണ്ടായത്.
കാരള്‍സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഒരു ബസുമായാണ് ആംബുലന്‍സ് ഇടിച്ചത്. ബസ്
െ്രെഡവര്‍ക്കും നിസാര പരുക്കുകളുണ്ട്. രോഗി തട്ടിയെടുത്ത ആംബുലന്‍സ്
അപകടത്തില്‍പ്പെട്ടതായി എച്ച് എസ് ഇ അധികൃതരും സ്ഥിരീകരി

Scroll To Top