Sunday September 24, 2017
Latest Updates

ഹൗലയില്‍ ക്രിസ്തുമസ് എത്തുന്നത് ജനുവരി 6 ന്

ഹൗലയില്‍ ക്രിസ്തുമസ് എത്തുന്നത് ജനുവരി 6 ന്

ലണ്ടന്‍: ലോകമെങ്ങും ക്രിസ്തുമസും നവവത്സരവും ആഘോഷിച്ച് കഴിഞ്ഞെങ്കിലും ഹൗല നിവാസികള്‍ക്ക് ക്രിസ്തുമസും നവവത്സരവും ആഘോഷിക്കാന്‍ ഇനിയും ദിവസങ്ങള്‍ കാത്തിരിക്കണം. ബ്രിട്ടനിലെ ദ്വീപസമൂഹമായ ഷെറ്റ്‌ലാന്റിലെ ഹൗല നിവാസികള്‍ ജൂലിയന്‍ കലണ്ടര്‍ പ്രകാരമാണ് ക്രിസ്തുമസും നവവത്സരവും ആഘോഷിക്കുന്നത്.

ജൂലിയന്‍ കലണ്ടര്‍ പ്രകാരം ജനുവരി ആറിനാണ് ഹൗല ദ്വീപുകാരുടെ ക്രിസ്തുമസ്. ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷമാണ് ഇവര്‍ക്ക് ക്രിസ്തുമസ്. നോര്‍വേയുടെ പാരമ്പര്യം പിന്തുടരുന്ന ഹൗലയില്‍ വിരലിലെണ്ണാവുന്ന ജനസംഖ്യ മാത്രയുള്ളൂ. ബ്രിട്ടണ്‍ മുഴുവന്‍ ഇന്നലെ നവവത്സരം ആഘോഷിച്ചെങ്കിലും ഹൗല നിശബ്ദമായിരുന്നു. 1800 വര്‍ഷം മുമ്പ് നിലവിലുണ്ടായിരുന്ന നോര്‍വീജിയന്‍ ഭാഷയാണ് ദ്വീപ് നിവാസികളുടെ സംസാര ഭാഷ.

Scroll To Top