Tuesday January 24, 2017
Latest Updates

ഹൗത്ത് ബീച്ചില്‍ സംഘര്‍ഷം

ഹൗത്ത് ബീച്ചില്‍ സംഘര്‍ഷം

ഡബ്ലിന്‍: ഡബ്ലിനിലെ ഹൗത്ത് ബീച്ചില്‍ സംഘര്‍ഷമുണ്ടായി. നൂറോളം യുവാക്കള്‍
തമ്മിലാണ് ബീച്ചില്‍ സംഘര്‍ഷമുണ്ടായത്.ഒരു കുട്ടി മറ്റൊരാളുടെ ഫോണ്‍ മോഷ്ട്ടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.ഇയാളെ പിടിയ്ക്കാന്‍ നൂറുകണക്കിന് യുവാക്കള്‍ ഇടപെട്ടതോടെ സംഘം തിരിഞ്ഞ് ആക്രമണം ആരംഭിക്കുകയായിരുന്നു.

ഡബ്ലിനിലെ പ്രശസ്തമായ ടൂറിസം കേന്ദ്രമാണ് ഹൗത്ത് ബീച്ച്. സംഭവത്തെ തുടര്‍ന്ന് ഗാര്‍ഡ ബീച്ചില്‍ എത്തി.ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം ഉണ്ടായത്.സംഘര്‍ഷത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഗാര്‍ഡ സംഘം ബീച്ചില്‍ എത്തി സംഘര്‍ഷം നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Scroll To Top