Wednesday February 22, 2017
Latest Updates

ഹോബര്‍ട്ടില്‍ മലയാളികള്‍ക്ക് കൂട്ടായ്മയായി , ഹോബാര്‍ട്ട് മലയാളി അസോസിയേഷന് തുടക്കമായി

ഹോബര്‍ട്ടില്‍ മലയാളികള്‍ക്ക് കൂട്ടായ്മയായി , ഹോബാര്‍ട്ട് മലയാളി അസോസിയേഷന് തുടക്കമായി

ഹോബാര്‍ട്ട് : ഹോബാര്‍ട്ട് മലയാളികളുടെ ചിരകാല സ്വപ്നമായ ഹോബാര്‍ട്ട് മലയാളി അസോസിയേഷന്‍ രൂപീകൃതമായി. മാര്‍ച്ച് 30 ന് വൈകുന്നേരം 5 മണിക്ക് നടന്ന അസോസിയേഷന്‍ രൂപീകരണ യോഗത്തില്‍ നേതൃനിരയെ തിരഞ്ഞെടുക്കുകയും ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. അസോസിയേഷന്റെ വരുംകാല പ്രവര്‍ത്തനങ്ങള്‍ക്കായി താഴെപറയുന്നവര്‍ ഭാരവാഹികളായി കമ്മിറ്റി രൂപീകരിച്ചു.

ടോമി ജോസഫ് പള്ളിക്കുന്നേല്‍ . (രക്ഷാധികാരി)
ഷാജി ജോസഫ് (പ്രസിഡന്റ്)
ജോമോന്‍ ജോസഫ് (സെക്രട്ടറി)
ജിതിന്‍ പി ജോസ് (ട്രഷറര്‍)
ജിജി സാജു (വൈസ് പ്രസിഡന്റ്)
റൂബി ജോഷി(ജോ.സെക്രട്ടറി)

ഡോ.ബിനോജ് വര്‍ഗീസ്, ജോഷി ജോസഫ്, അജിത് രാമഭാസി, സാജു ഓരത്തേല്‍, ഡേവിഡ് പോള്‍, ഡ്യൂബ് രാജു, ജിബി ആന്റണി (കമ്മറ്റിയംഗങ്ങള്‍ ) .അഖില്‍ ടോമിയെ അസോസിയേഷന്‍ പി.ആര്‍.ഒ ആയിരിക്കും. അസോസിയേഷന്‍ രൂപീകരണ യോഗത്തിലും സംഘടനയുടെ വരും കാല പ്രവര്‍ത്തനങ്ങളിലും പങ്കാളികളാകുവാനും എത്തിച്ചേര്‍ന്ന ഏവര്‍ക്കും സംഘാടകര്‍ നന്ദിയറിയിച്ചു.

ആസ്‌ട്രേലിയയിലെ ടാസ്മാനിയായുടെ തലസ്ഥാനനഗരവും,ഏറ്റവും ജനസംഖ്യയുള്ള നഗരവുമാണ് ഹോബാര്‍ട്ട്.ഇംഗ്ലണ്ടില്‍ നിന്നും അയര്‍ലണ്ടില്‍ നിന്നുമായി വന്‍ തോതില്‍ മലയാളികള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ടാസ്മാനിയിലേയ്ക്ക് കുടിയേറിയിട്ടുണ്ട്.ഇവരില്‍ ബഹുഭൂരിപക്ഷവും ഹോബാര്‍ട്ടിലാണ് താമസിക്കുന്നത്

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഷാജി ജോസഫ് 0439147499
ജോമോന്‍ ജോസഫ് 0400205015

Scroll To Top