Wednesday January 18, 2017
Latest Updates

ഹോണ്ട ഐറിഷ് വിപണിയില്‍ നിന്ന് കാറുകള്‍ തിരിച്ച് വിളിക്കുന്നു

ഹോണ്ട ഐറിഷ് വിപണിയില്‍ നിന്ന് കാറുകള്‍ തിരിച്ച് വിളിക്കുന്നു

ഡബ്ലിന്‍: ഹോണ്ട കമ്പനി ഐറിഷ് വിപണിയില്‍ നിന്ന് 2000 കാറുകള്‍ തിരിച്ച് വിളിക്കുന്നു. ഹോണ്ട കാറുകളുടെ എയര്‍ ബാഗുകളില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കാറുകള്‍ തിരിച്ച് വിളിക്കുന്നത്. ആഗോള വ്യാപകമായി ഹോണ്ട രണ്ട് മില്യനിലധികം കാറുകള്‍ തിരിച്ച് വിളിക്കുന്നുണ്ട്. ഈ നടപടിയുടെ ഭാഗമായാണ് ഐറിഷ് വിപണിയില്‍ നിന്നും കാറുകള്‍ തിരിച്ച് വിളിക്കുന്നത്. ഹോണ്ടയുടെ ജാസ്, അക്കോര്‍ഡ്, സ്ട്രീം തുടങ്ങിയ കാറുകളാണ് തിരിച്ച് വിളിക്കുന്നത്. 

10 മുതല്‍ 14 വര്‍ഷം വരെ പഴക്കമുള്ള കാറുകളിലാണ് തകരാറ് കണ്ടെത്തിയത്. തകരാറുള്ളതായി സംശയിക്കുന്ന വാഹനങ്ങളുടെ ഉടമകളെ നേരിട്ട് ബന്ധപ്പെട്ട് വരുന്നതായി ഹോണ്ട അധികൃതര്‍ വ്യക്തമാക്കി. ഏതാനും ആഴ്ചകള്‍ക്കകം എല്ലാ ഉടമകളെയും ബന്ധപ്പെടുമെന്ന് ഹോണ്ട അധികൃതര്‍ അറിയിച്ചു. മറ്റൊരു പ്രമുഖ വാഹന നിര്‍മ്മാതാക്കളായ നിസാന്‍ 775,000 കാറുകള്‍ തിരിച്ച് വിളിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഹോണ്ടയും കാറുകള്‍ തിരിച്ച് വിളിക്കാന്‍ തീരുമാനിച്ചത്

Scroll To Top