Thursday January 19, 2017
Latest Updates

ഹൈദരാബാദ് സാഹിത്യോത്സവം:അതിഥി രാജ്യമായി അയര്‍ലണ്ട്

ഹൈദരാബാദ് സാഹിത്യോത്സവം:അതിഥി രാജ്യമായി അയര്‍ലണ്ട്

ഹൈദരാബാദ്:ഹൈദരാബാദ് സാഹിത്യോത്സവം 2014ന് ജനുവരി 24ന് തുടക്കമാവും. ജനുവരി 24 മുതല്‍ 26 വരെ നടത്തുന്ന സാഹിത്യോത്സവം 2014ല്‍ ഇത്തവണ അതിഥി രാജ്യമായെത്തുന്നത് അയര്‍ലണ്ടാണ്.
പ്രശസ്തരായ എഴുത്തുകാരും സാഹിത്യകാരന്‍മാരും കലാകാരന്‍മാരും ചിന്തകരും പബ്ലിഷര്‍മാരും ഒത്തുചേരുന്ന ഒരു മഹാമേളയാണ് ഹൈദരാബാദ് സാഹിത്യോത്സവം. എല്ലാ വര്‍ഷവും ഒരു വിദേശ രാജ്യത്തെ അതിഥി രാജ്യമായി മേളയില്‍ പ്രത്യേക ക്ഷണവും ഉണ്ടാവാറുണ്ട്. നിരവധി ഭാഷകളില്‍ നിന്നുള്ള കലാരൂപങ്ങളും ഇവിടെ പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്യും. ഇവിടെ പ്രത്യേകം പരിഗണിക്കപ്പെടുന്നത് ഇന്ത്യന്‍ കലാസൃഷ്ടികളെ തന്നെയാണ്.
ഇത്തവണ അതിഥി രാജ്യം അയര്‍ലണ്ടാണ്. ഇതിനകം തന്നെ ഇന്ത്യയിലെ ഐറിഷ് അംമ്പാസിഡര്‍ ഫെയിലിം മക്ലോഗ്‌ലിന്‍ ക്ഷണം സ്വീകരിച്ചിട്ടുണ്ട്. മക്ലോഗ്ലിന്‍ ഫെസ്റ്റിവെലിനോടനുബന്ധിച്ച് അയര്‍ലണ്ട് കാഴ്ച്ച വയ്ക്കാന്‍ പോകുന്ന ഐറിഷ് കള്‍ച്ചറല്‍ ഇവന്റ് ഉദ്ഘാടനം ചെയ്യുകയും ചെയ്യും.
ഐറിഷ് സാഹിത്യത്തെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഒരു സെഷനും സാഹിത്യമേളയുടെ ആദ്യ ദിവസമായ ജനുവരി 24ന് നടക്കും. ഈ പാനലില്‍ അംഗങ്ങളായി എഡിറ്ററും പബ്ലിഷറുമായ ഡെക്ലന്‍ മീഡ്, പോയറ്റ് ട്രാന്‍സ്ലേറ്ററായഗബ്രിയേല്‍ റോസന്‍സ്‌റ്റോക്ക്, സ്‌കോളാര്‍ റൈറ്റര്‍ പ്രൊഫസര്‍ വകാസ് കജ്വ, എന്നിവരും കൂടെ ഈ വര്‍ഷത്തെ പാട്രിക് കവനാഗ് െ്രെപസ് ജേതാവ് റഫീക് കത്വാരിയും ഉണ്ടാവും

Scroll To Top