Tuesday January 24, 2017
Latest Updates

ഹൈദരാബാദില്‍ നിന്ന് ഐസിസില്‍ ചേരാന്‍ പോയ യുവാക്കള്‍ പിടിയില്‍

ഹൈദരാബാദില്‍ നിന്ന് ഐസിസില്‍ ചേരാന്‍ പോയ യുവാക്കള്‍ പിടിയില്‍

ഹൈദരാബാദ്: ഇറാഖിലെ സുന്നി തീവ്രവാദി സംഘടനയായ ഐസിസില്‍ ചേരാന്‍ പോയ നാല് വിദ്യാര്‍ത്ഥികളെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. നാല് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഇവര്‍ കൊല്‍ക്കത്തയിലേക്ക് കടക്കുന്നതിനിടെയാണ് പോലീസിന്റെ വലയിലായത്. കൊല്‍ക്കത്തയില്‍ നിന്ന് ഇറാഖിലേക്ക് കടക്കാനായിരുന്നു പദ്ധതി. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ തന്നെ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇവര്‍ കുടുങ്ങിയത്.

ഐസിസിന്റെ സോഷ്യല്‍ മീഡിയ പ്രചരണങ്ങളില്‍ ആകൃഷ്ടരായാണ് സംഘടനയില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പോലീസിനോട് പറഞ്ഞു. ഇവര്‍ക്ക് ഐസിസുമായി നേരിട്ട് ബന്ധമില്ല. തീവ്രവാദത്തിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെയും യൂട്യൂബിലൂടെയും ഇന്ത്യന്‍ ഭാഷകളില്‍ ഉള്‍പ്പെടെ ഐസിസ് പുറത്തുവിട്ടിരുന്നു. ഇതില്‍ ആകൃഷ്ടരായാണ് യുവാക്കള്‍ ഇറാഖിലേക്ക് പോകാന്‍ തയ്യാറെടുത്തത്.

പിടിയിലായ യുവാക്കളെ പോലീസ് കൌണ്‍സിലിംഗ് നല്‍കിയ ശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. മുംബൈ കല്യാണില്‍ നിന്ന് ഉള്‍പ്പെടെ നിരവധി മുസ്ലീം യുവാക്കള്‍ ഐസിസില്‍ ചേര്‍ന്നിട്ടുണ്ട്. ഇവരില്‍ മലയാളികളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുംബൈ കല്യാണ്‍ സ്വദേശികളായ രണ്ടു യുവാക്കള്‍ കഴിഞ്ഞ ദിവസം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.

Scroll To Top