Friday January 19, 2018
Latest Updates

ഹെലികോപ്റ്റര്‍ ഇടപാടില്‍ ഗവര്‍ണര്‍മാരെ ചോദ്യം ചെയ്യാന്‍ അനുമതി

ഹെലികോപ്റ്റര്‍ ഇടപാടില്‍ ഗവര്‍ണര്‍മാരെ ചോദ്യം ചെയ്യാന്‍ അനുമതി

ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ ഇടപാടില്‍ ഗവര്‍ണര്‍മാരായ എം കെ നാരായണനെയും ബി വി വാഞ്ചുവിനെയും ചോദ്യം ചെയ്യാന്‍ അറ്റോര്‍ണി ജനറല്‍ അനുമതി നല്‍കി. ഇരുവരെയും ചോദ്യം ചെയ്യുന്നതില്‍ നിയമ തടസമില്ലെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. കേന്ദ്രനിയമ മന്ത്രാലായത്തിന് നല്‍കിയ നിയമോപദേശത്തിലാണ് അറ്റോര്‍ണി ജനറല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അറ്റോര്‍ണി ജനറല്‍ മുഗുള്‍ റോത്തഗി നാളെ കേന്ദ്ര സര്‍ക്കാരിന് കൈമാറും. എം കെ നാരായണന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും, ബി വി വാഞ്ചു എസ്.പി.ജി മേധാവിയുമായിരിക്കെ നടന്ന ഹെലികോപ്റ്റര്‍ ഇടപാടിലാണ് ഇരുവരെയും ചോദ്യം ചെയ്യുക.

എം കെ നാരായണന്‍ ഗവര്‍ണര്‍ സ്ഥാനം രാജി വയ്ക്കാന്‍ വിസമ്മതിച്ചതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇരുവരെയും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. സിബിഐയുടെ ആവശ്യപ്രകാരമാണ് ചോദ്യം ചെയ്യല്‍.

Scroll To Top