Monday May 29, 2017
Latest Updates

ഹെലികോപ്ടറിന്റെ കളിപ്പാട്ടമാതൃക ഉപയോഗിച്ച് ജയിലിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമം

ഹെലികോപ്ടറിന്റെ കളിപ്പാട്ടമാതൃക ഉപയോഗിച്ച് ജയിലിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമം

ഡബ്ലിന്‍: ജയിലിലേക്ക് മയക്കുമരുന്ന് കടത്താന്‍ നൂതന മാര്‍ഗം.കളിപ്പാട്ടമായി ഉപയോഗിക്കാവുന്ന മോഡലില്‍ ഉള്ള ഹെലികോപ്ടറിന്റെ
ചെറു മാതൃക ഉപയോഗിച്ചാണ് മയക്കുമരുന്ന് കടത്താന്‍ ശ്രമം നടന്നത്.വെസ്റ്റ് ഡബ്ലിനിലെ വീറ്റ്ഫീല്‍ഡ് ജയിലിലാണ് ഹെലികോപ്ടര്‍ മാതൃക ഉപയോഗിച്ച്മയക്കുമരുന്ന് കടത്താന്‍ ശ്രമം നടന്നത്. റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിതമായഹെലികോപ്ടര്‍ ജയിലിനുള്ളിലേക്ക് അയയ്ക്കുകയായിരുന്നു.

ജയിലിലെ എക്‌സൈസ് ഫീല്‍ഡില്‍ ലാന്‍ഡ് ചെയ്ത കുഞ്ഞന്‍ ഹെലികോപ്ടര്‍ അധികൃതര്‍ പിടിച്ചെടുത്തു. ക്വാഡ്‌കോപ്ടര്‍ എന്നറിയപ്പെടുന്ന ഈ ചെറുമാതൃകയ്ക്ക് 2000 യൂറോ വില വരുമെന്നാണു ജയില്‍ അധികൃതരുടെ വിലയിരുത്തല്‍. സഞ്ചാര പാത കൃത്യമായി അറിയാന്‍ അത്യാധുനിക ക്യാമറ ഘടിപ്പിച്ച ഹെലികോപ്ടറാണ് ജയിലിലേക്ക് അയച്ചത്.

ഹെലികോപ്ടറിനോട് ബന്ധിച്ച നിലയില്‍ മയക്കുമരുന്ന് പാക്കറ്റ് കണ്ടെത്തുകയായിരുന്നു. ആദ്യം കളിപ്പാട്ടമെന്ന് കരുതിയ ഹെലികോപ്ടര്‍ കൂടുതല്‍ വിശദമായ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. മോഷണക്കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന ഒരു പ്രതിക്ക് വേണ്ടിയാണ് പുറത്ത് നിന്ന് മയക്കുമരുന്ന് കടത്തിയതെന്നാണ് പ്രാഥമിക സംശയം. ഇയാളെ ചോദ്യം ചെയ്തുവരുന്നു.ഡബ്ലിനിലെ ജയിലുകളില്‍ മയക്ക് മരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

Scroll To Top