Monday October 22, 2018
Latest Updates

ഹെക്‌റ്റോര്‍ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു,അയര്‍ലണ്ടില്‍ പലയിടത്തും ഗതാഗത സ്തംഭനം, നാല് കൗണ്ടികളില്‍ ഓറഞ്ച് അലേര്‍ട്ട്

ഹെക്‌റ്റോര്‍ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു,അയര്‍ലണ്ടില്‍ പലയിടത്തും ഗതാഗത സ്തംഭനം, നാല് കൗണ്ടികളില്‍ ഓറഞ്ച് അലേര്‍ട്ട്

ഡബ്ലിന്‍:125 കിലോ മീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കുന്ന ഹെക്‌റ്റോര്‍ കൊടുംങ്കാറ്റ് അയര്‍ലണ്ടിലെങ്ങും ഭീതി വിടര്‍ത്തി തുടരുന്നു.ഇന്നലെ വൈകിട്ടോടെ കാലാവസ്ഥാ കേന്ദ്രം കനത്ത കാറ്റിനുള്ള മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇത്ര രൂക്ഷമാവുമെന്ന സൂചന ആര്‍ക്കുമുണ്ടായിരുന്നില്ല.

രാജ്യത്തുടനീളം ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിനെ തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ കടലാക്രമണവും,വെള്ളപൊക്കവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

ചില പ്രദേശങ്ങളില്‍ റോഡുകളിലേയ്ക്ക് വന്‍മരങ്ങള്‍ വീണു ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.മോട്ടര്‍ വേകളില്‍ പോലും ഗതാഗതതടസം അനുഭവിക്കുന്നതായി ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കനത്ത കാറ്റിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട് 35000 വീടുകള്‍ പുലര്‍ച്ചയോടെ ഇരുട്ടിലായി.
ഡോണഗേല്‍,സ്ലൈഗോ,മേയോ,ഗോള്‍വേ കൗണ്ടികള്‍ ഓറഞ്ച് അലെര്‍ട്ടിലാണ്.ബാക്കിയെല്ലാ കൗണ്ടികളും യെല്ലോ അലെര്‍ട്ടിലും,

ഇന്ന് രാവിലെ 10 മണി വരെയാണ് യെല്ലോ അലേര്‍ട്ട് നിലവിലുള്ളത്.കൗണ്ടി മീത്തലെ റാത്തോത്തിലും,കൗണ്ടി കാര്‍ലോയിലെ ബോറിസിലും,ഗതാഗതം പുലര്‍ച്ചെ തന്നെ സ്തംഭിച്ചിരുന്നു.മോണഗാനിലൂടെ കടന്നു പോകുന്ന എന്‍ 2 വിലും,ഡോണഗേളിലേക്കുള്ള എന്‍ 14 ലും മരങ്ങള്‍ വീണു ഗതാഗതം തടസപ്പെട്ടതായി ഗാര്‍ഡ അറിയിച്ചു.

കാവനും,സ്ലൈഗോയും,മേയോയും,റോസ് കോമണും, ഡോണഗേലുമടങ്ങുന്ന നോര്‍ത്ത് വെസ്റ്റ് മേഖലയില്‍ മഴയും ശക്തമായേക്കും എന്നും കാലാവസ്ഥ പ്രവചനം സൂചിപ്പിക്കുന്നു.

Scroll To Top