Thursday September 21, 2017
Latest Updates

ഹീറോയുടെ 110 സിസി സ്‌കൂട്ടര്‍ ഡാഷ് വിപണിയിലേക്ക്

ഹീറോയുടെ 110 സിസി സ്‌കൂട്ടര്‍ ഡാഷ് വിപണിയിലേക്ക്
ഹീറോ മോട്ടോകോര്‍പ്പിന്റെ പുതിയ സ്കൂട്ടര്‍ ഡാഷ് ഉടന്‍ വിപണിയിലെത്തും. 110 സിസി പറവുളള സ്‌കൂട്ടറിന്റെ നിര്‍മാണം ഗുര്‍ഗാവില്‍ ആരംഭിച്ചു. ഹോണ്ട ആക്ടിവ, ടി വി എസ് ജൂപ്പിറ്റര്‍, സുസുക്കി ലെറ്റ്‌സ്, മഹീന്ദ്ര ഗസ്‌റ്റോ എന്നിവ ഉള്‍പ്പെട്ട 110 സി സി വിപണിയിലേക്കാണ് ഡാഷ് വരുന്നത്.2014 ലെ ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഹീറോ ഈ സ്‌കൂട്ടര്‍ അവതരിപ്പിച്ചിരുന്നു. ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച സ്‌കൂട്ടറില്‍ അലോയ് വീലുകള്‍, ട്യൂബ് ലെസ് ടയറുകള്‍ എന്നിവയും ഉണ്ടായിരുന്നു. ഇവ വിപണിയിലെത്തുന്ന സ്‌കൂട്ടറില്‍ ഉണ്ടാവുമോയെന്ന് വ്യക്തമല്ല.

യു എസ് ബി മൊബൈല്‍ ചാര്‍ജര്‍, സര്‍വീസിന് സമയമായെന്ന സൂചന നല്‍കുന്ന ഇന്‍ഡിക്കേറ്റര്‍, ബൂട്ട് ലൈറ്റ്, എല്‍ ഇ ഡി ടെയില്‍ ലാമ്പുകള്‍, ആധുനിക സുരക്ഷാ സംവിധാനം ഉള്‍പ്പെടുത്തിയ കീ, സീറ്റിനടിയില്‍ സ്‌റ്റോറേജ് ലാമ്പ്, അനലോഗ് ഡിജിറ്റല്‍ മീറ്റര്‍, ഡ്യുവല്‍ ടോണ്‍ മിററുകള്‍ തുടങ്ങിയ ആകര്‍ഷക സവിശേഷതകളുമായാണ് ഡാഷ് വരുന്നത്.

Scroll To Top