Monday January 16, 2017
Latest Updates

ഹാലോവിന്‍ വരുന്നു,കഞ്ചാവ് മിഠായികളും

ഹാലോവിന്‍ വരുന്നു,കഞ്ചാവ് മിഠായികളും

ഹാലോവിന്‍ ആഘോഷങ്ങള്‍ക്കിടെ ട്രീറ്റ് നല്‍കാന്‍ മയക്കുമരുന്ന് ചേര്‍ത്ത മിഠായികള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യാനിടയുണ്ടെന്ന് പോലീസിന്റെ മുന്നറിയിപ്പ്. അമേരിക്കന്‍ സ്റ്റേറ്റായ കൊളറാഡോയിലെ പ്രമുഖ നഗരമായ ഡെന്‍വറിലെ പോലിസ്സാണ് മുന്നറിയിപ്പ് നല്‍കിയതെങ്കിലും അയര്‍ലണ്ടിനും അത് ബാധകമാണെന്ന് ഗാര്‍ഡ അധികൃതര്‍ സൂചിപ്പിച്ചു.

കൊളറാഡോയില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളുടെ ഉപയോഗം നിയമ വിധേയമാക്കിയിരുന്നു.ഈ സാഹചര്യത്തിലാണ് ഹാലോവിന്‍ ദിനാഘോഷത്തിന് മുന്നോടിയായി പോലീസ് മുന്നറിയിപ്പ് നല്‍കിയത്. മിഠായികളിലും മറ്റ് മധുര പലഹാരങ്ങളിലും ഹാഷിഷ് ഓയില്‍ ഉള്‍പ്പെടെയുള്ള ലഹരികള്‍ കുത്തിവയ്ക്കാന്‍ സാധ്യതയുണ്ടെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. 

മയക്കുമരുന്നിന്റെ അംശം അടങ്ങിയിട്ടുണ്ടെന്ന് സംശയം തോന്നിയാല്‍ അത്തരം മിഠായികള്‍ ഉപയോഗിക്കാന്‍ കുട്ടികളെ അനുവദിക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടു.

Scroll To Top