Sunday February 26, 2017
Latest Updates

ഹാലോവിന്‍ ആഹ്ലാദത്തില്‍ കുരുന്നുകള്‍ ,ഗാല്‍വേയില്‍ ആഘോഷം വര്‍ണ്ണാഭമായി

ഹാലോവിന്‍ ആഹ്ലാദത്തില്‍ കുരുന്നുകള്‍ ,ഗാല്‍വേയില്‍ ആഘോഷം വര്‍ണ്ണാഭമായി

ഗാല്‍വേ :അയര്‍ലണ്ടിന്റെ പാരാമ്പര്യോത്സവങ്ങളില്‍ ഒന്നായ ഹാലോവിനോട് അനുബന്ധിച്ച് ഗാല്‍വേ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി നടത്തിയ ഹാലോവിന്‍ പാര്‍ട്ടി വര്‍ണ്ണാഭമായി.ഹാലോവാന്‍ കോസ്റ്റ്യുംസ് അണിഞ്ഞെത്തിയ ബാലികാ ബാലന്മാര്‍ ആഘോഷവേളയ്ക്ക് ചാരുതയേകി.അന്‍പതിലധികം കുട്ടികളാണ് വേഷ ഭൂഷാദികള്‍ അണിഞ്ഞ് ആഘോഷത്തില്‍ പങ്കെടുത്തത്.hlw

ഗാല്‍വെയിലെ പ്രസന്റേഷന്‍ പ്രൈമറി സ്‌കൂളില്‍ നടത്തപ്പെട്ട പരിപാടികളില്‍ പങ്കെടുക്കാന്‍ വളരെയധികം ഇന്ത്യാക്കാര്‍ എത്തിയിരുന്നു.മാജിക് ഷോയും,ഫേസ് പെയിന്റ്റിംഗും പപ്പറ്റ് ഷോയും ചടങ്ങിന് കൊഴുപ്പേകി.ബലൂണുകളും ഫിംഗര്‍ ഫുഡുകളും കുട്ടികളില്‍ സന്തോഷം നിറയ്ക്കാനായി സംഘാടകര്‍ ഒരുക്കിയിരുന്നു.

ഹാലോവിന്‍ പാര്‍ട്ടി വന്‍ വിജയമാക്കി മാറ്റിയ ഏവര്‍ക്കും ഗാല്‍വേ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റി കൃതജ്ഞതയര്‍പ്പിച്ചു jinuhlw 2

Scroll To Top