Sunday December 17, 2017
Latest Updates

ഹാരി രാജകുമാരന്റെയും നടി മേഗന്റെയും വിവാഹം അടുത്ത മെയ് മാസത്തില്‍ 

ഹാരി രാജകുമാരന്റെയും നടി മേഗന്റെയും വിവാഹം അടുത്ത മെയ് മാസത്തില്‍ 

ലണ്ടന്‍: ബ്രിട്ടനിലെ ഹാരി രാജകുമാരന്റെയും അമേരിക്കന്‍ നടി മേഗന്‍ മെര്‍ക്കലിന്റെയും വിവാഹം അടുത്ത വര്‍ഷം മെയ്മാസത്തില്‍ ഉണ്ടാവുമെന്ന് ഔദ്യോഗികവൃത്തങ്ങള്‍ സ്ഥിരീകരിച്ചു. വിന്‍ഡ്സര്‍ കാസില്‍ സെന്റ് ജോര്‍ജ്സ് ചാപലില്‍ ആകും രാജകീയ വിവാഹം നടക്കുക.

നവംബര്‍ ആദ്യം ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞതായും കെന്‍സിങ്ടണ്‍ കൊട്ടാരം കേന്ദ്രങ്ങള്‍ അറിയിച്ചു.

വിവാഹശേഷം കെന്‍സിങ്ടണ്‍ കൊട്ടാരത്തിലെ നോട്ടിങ്ഹാം കോട്ടേജിലാവും ദമ്പതികള്‍ താമസിക്കുക. ഇവിടെയാണ് വില്യം രാജകുമാരനും കുടുംബവും താമസിക്കുന്നത്.

2016 ജൂലൈയില്‍ ഹാരിയും മേഗനും കണ്ടുമുട്ടിയതുമുതല്‍ ഇരുവരും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.ഒരു സുഹൃത്ത് മുഖേനയാണ് ആദ്യമായി കണ്ടതെന്നും ആറുമാസമായി പ്രണയത്തിലായിരുന്നെന്നുമാണ് ഇരുവരും വെളിപ്പെടുത്തുന്നത്.

അമേരിക്കന്‍ പൗരത്വമുള്ള 36കാരിയായ മേഗന്‍ 33 വയസുകാരനായ രാജകുമാരനെ വിവാഹം ചെയ്യൂന്നതോടെ യുകെ സിറ്റിസണ്‍ ഷിപ്പും സ്വീകരിക്കുന്നതിനു തീരുമാനിച്ചതായി വക്താവ് അറിയിച്ചു.

Scroll To Top