Saturday May 27, 2017
Latest Updates

ഹണി റോസ് ഫാഷന്‍ ഡിസൈനറാകുന്നു

ഹണി റോസ് ഫാഷന്‍ ഡിസൈനറാകുന്നു

കുറഞ്ഞ കാലം കൊണ്ട് നായിക നിരയില്‍ ശ്രദ്ധേയയായ ഹണി റോസ് ഫാഷന്‍ ഡിസൈനറാകുന്നു. നവാഗതനായ ഫസലി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഹണി റോസ് ഫാഷന്‍ ഡിസൈനറായി വേഷമിടുന്നത്. ദീപ്തി എന്ന കഥാപാത്രത്തെയാണ് ഹണി റോസ് അവതരിപ്പിക്കുന്നത്. സ്ത്രീ പ്രാമുഖ്യമുള്ള സിനിമയായിരിക്കും ഇതെന്നും ഹണി റോസ് പറഞ്ഞു. ചിത്രത്തിന് പേരിട്ടിട്ടില്ല.

നിര്‍മ്മാതാവ് കൂടിയായ വിജയ് ബാബുവാണ് ചിത്രത്തില്‍ നായക വേഷം കൈകാര്യം ചെയ്യുന്നത്. രണ്ട് വര്‍ഷം മുമ്പ് ചെയ്യാനിരുന്ന സിനിമ ഇപ്പോഴാണ് യഥാര്‍ത്ഥ്യമായതു. നവംബര്‍ 1 നു സിനിമ ചിത്രീകരണം തുടങ്ങും. അഭിനയത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ഹണി റോസ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ഡിഗ്രി പഠനത്തിനു ചേര്‍ന്നിരിക്കുകയാണ്. പഠനത്തിന്റെ തിരക്കുകള്‍ക്കിടെയാണ് ഹണി അഭിനയത്തിന് സമയം കണ്ടെത്തുന്നത്.

Scroll To Top