Sunday February 26, 2017
Latest Updates

ഹഡിംഗടണ്‍ റോഡ് എഗ്രിമെന്റിനെതിരെ വോട്ടെടുപ്പുമായി എഎസ്ടിഐ

ഹഡിംഗടണ്‍ റോഡ് എഗ്രിമെന്റിനെതിരെ വോട്ടെടുപ്പുമായി എഎസ്ടിഐ

ഡബ്ലിന്‍ :ഹഡ്ഡിംഗ്ടണ്‍ റോഡ് എഗ്രിമെന്റിനെതിരായി അസോസിയേഷന്‍ ഓഫ് സെക്കണ്ടറി
ടീച്ചേര്‍സ് അയര്‍ലണ്ട് (എഎസ്ടിഐ) വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചു.
ഹഡിംഗ്ടണ്‍ റോഡ് എഗ്രിമെന്റില്‍ അംഗീകരിക്കാന്‍ പറ്റാത്ത ഒട്ടേറെ
മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും ഇതിനെതിരായി വോട്ട്
രേഖപ്പെടുത്തണമെന്നും 180 ഭാരവാഹികള്‍ അടങ്ങിയിരിക്കുന്ന സെന്‍ട്രല്‍
എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ തങ്ങളുടെ അംഗങ്ങളോടാവശ്യപ്പെട്ടു.

പുതിയ എഗ്രിമെന്റില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും
ടീച്ചര്‍മാരും വിദ്യാഭ്യാസരീതികളും തമ്മില്‍ പുതിയതരം
കമ്മിറ്റ്‌മെന്റുകളാണ് ഇതില്‍ പറഞ്ഞിരിക്കുന്നതെന്നും എഎസ്ടിഐ പറയുന്നു.
അടുത്തിടെ എഗ്രിമെന്റില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ അംഗീകരിക്കാന്‍
സാധിക്കാത്തതാണെന്നാണ് എഎസ്ടിഐ സ്‌റ്റേറ്റ്‌മെന്റില്‍ പറയുന്നതെന്ന്
കൗണ്‍സില്‍ വക്താവ് മാധ്യമങ്ങളെ അറിയിച്ചു.

വരും ആഴ്ച്ചയില്‍ തന്നെ ഇതുസംബന്ധിച്ച വോട്ടെടുപ്പ് നടക്കുമെന്ന്
കൗണ്‍സില്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസവും ഹഡിംഗ്ടണ്‍
എഗ്രിമെന്റിനെതിരായി എഎസ്ടിഐ അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.
എഎസ്ടിഐ മുന്നോട്ടുവച്ച ധാരണകളില്‍ പ്രധാനപ്പെട്ടത് സെക്കണ്ട് ലവല്‍
ടീച്ചര്‍മാര്‍ക്കും സ്‌കൂളിലെ മേല്‍നോട്ടച്ചുമതലകളും
സബ്സ്റ്റിറ്റിയൂഷന്‍ വര്‍ക്കുകളും നല്‍കണമെന്നതായിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ എഗ്രിമെന്റിനെ പിന്തുണയ്ക്കുന്ന ടീച്ചേര്‍സ്
യൂനിയന്‍ ഓഫ് അയര്‍ലണ്ടും ഇത്തരത്തിലൊരു അഭിപ്രായം
മുന്നോട്ടുവച്ചിരുന്നു. ഇത്തരം മാറ്റങ്ങള്‍ക്കുവേണ്ടി തങ്ങളും
സഹകരിക്കുമെന്ന് ടീച്ചേര്‍സ് യൂനിയന്‍ ഓഫ് അയര്‍ലണ്ടും
അറിയിച്ചിട്ടു

Scroll To Top