Wednesday January 17, 2018
Latest Updates

സൗത്ത് ഡബ്ലിന് അലങ്കാരമായി ഇനി ലൂക്കനിലെ ‘തെറിക്കാരന്‍’ മേയര്‍

സൗത്ത് ഡബ്ലിന് അലങ്കാരമായി ഇനി ലൂക്കനിലെ ‘തെറിക്കാരന്‍’ മേയര്‍

ഡബ്ലിന്‍ : സൗത്ത് ഡബ്ലിന് അലങ്കാരമായി ഇനി ‘തെറിക്കാരന്‍’ മേയര്‍. ലൂക്കാന്‍ ഇലക്ടറല്‍ ഏരിയയില്‍ നിന്നും ജയിച്ച പോള്‍ ഗോഗര്‍ട്ടിയാണ് സൗത്ത് ഡബ്ലിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍പ് ഗ്രീന്‍ പാര്‍ടി ടിഡിയായിരിക്കെ ഇദ്ദേഹം പാര്‍ലമെന്റില്‍ നടത്തിയ ‘കിടിലന്‍ തെറി പ്രയോഗം പരക്കെ ‘ഖ്യാതി’നേടിയിരുന്നു.രോഷാകുലനായ പൊതു പ്രവര്‍ത്തകന്‍ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.

ഇത്തവണ സ്വതന്ത്ര കൗണ്‍സിലറായാണ് ഇദ്ദേഹം വിജയിച്ചത്.ഗസ്സ് ഒ കോണല്‍ പദവിയൊഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ മേയറെ തിരഞ്ഞെടുത്തത്.
സ്വതന്ത്ര കൗണ്‍സിലര്‍ ലിയോണ ഒ ടൂലേയും ഷിന്‍ഫെയ്ന്‍ കൗണ്‍സിലര്‍ ഡാന്നി ഒ ബ്രയാനും ചേര്‍ന്നാണ് ഇദ്ദേഹത്തിന്റെ പേര് മേയര്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്.ആരോഗ്യമുള്ള കൗണ്ടി, സുസ്ഥിര കൗണ്ടി,ശ്രദ്ധേയ കൗണ്ടി എന്നതായിരിക്കും തന്റെ ലക്ഷ്യമെന്ന് ഗോഗര്‍ട്ടി പറഞ്ഞു.

Scroll To Top