Sunday January 22, 2017
Latest Updates

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും റിലയന്‍സ് വിഴുങ്ങി; ഭരണം ഒഴിയുന്നതിന് മുമ്പ് മന്മോഹനും കോണ്‍ഗ്രസും പൊതുമേഖല ബാങ്ക് വിറ്റുതുലച്ചു

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും റിലയന്‍സ് വിഴുങ്ങി; ഭരണം ഒഴിയുന്നതിന് മുമ്പ് മന്മോഹനും കോണ്‍ഗ്രസും പൊതുമേഖല ബാങ്ക് വിറ്റുതുലച്ചു

ന്യൂഡല്‍ഹി: റിലയന്‍സിന് വേണ്ടി ഭരിക്കുന്നുവെന്ന് ഏറെ ആക്ഷേപം കേട്ട മന്‍മോഹന്‍ സിംഗ് ഗവണ്‍മെന്റ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക് ആയ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിലയന്‍സ് ഗ്രൂപ്പിന് കൈമാറിയതായി ആക്ഷേപം. എസ്ബിഐയും റിലയന്‍സും തമ്മില്‍ ഉണ്ടാക്കിയ പുതിയ കരാറിനെക്കുരിച്ച്ചാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. എസ്ബിഐയും റിലയന്‍സ് മണി ഇന്‍ഫ്രാസ്ട്രക്ചറുമായി ഉണ്ടാക്കിയ കരാറോടെ എസ്ബിഐയുടെ 95 ശതമാനം പ്രവര്‍ത്തനങ്ങളും റിലയന്‍സിന്റെ നിയന്ത്രണത്തില്‍ ആകുമെന്നാണ് വിമര്‍ശനം.

പാര്‍ലമെന്റിന്റെയോ മാറ്റ് ധനകാര്യ സമിതികളുടെയോ അനുമതി കൂടാതെയാണ് കേന്ദ്രം റിലയന്‍സ് ഗ്രൂപ്പുമായി ഇങ്ങനെയൊരു കരാറിന് അനുമതി നല്കിയത്. ഇതോടെ രാജ്യത്തെ പൊതുമേഖല ബാങ്കിന്റെ  നിയന്ത്രണം പിന്‍വാതിലിലൂടെ അനില്‍ അംബാനി നേടിയെടുത്തിരിക്കുകയാണ്. ഫെബ്രുവരി 25 നാണ് കരാര്‍ ഒപ്പുവച്ചത്. എന്നാല്‍ മുന്‍കാല പ്രാബല്യത്തോടെ 2013 ഒക്ടോബര്‍ മുതല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നു.

എസ്ബിഐ ജനറല്‍ മാനേജരും (ആര്‍ബിഔട്ട് റീച്ച്) റിലയന്‍സ് മണി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡയറക്ടര്‍ ആഷിഷ് തുറാഖ്യയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് കരാര്‍ ഒപ്പിടാന്‍ തീരുമാനമായത്. എന്നാല്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ വിമര്‍ശനം ഭയന്നനു കരാര്‍ വിവരങ്ങള്‍ പുറത്ത് വിടാത്തത് എന്നാണു സൂചന.

കരാര്‍ പ്രകാരം എസ്ബിഐയുടെ ഉപഭോക്തൃ സേവനങ്ങള്‍ ഇനി മുതല്‍ റിലയന്‍സിന്റെ നിയന്ത്രണത്തിലായിരിക്കും. അതായത് വായ്പ ആവശ്യമുള്ളവരെ കണ്ടെത്തുക, ലോണ്‍ അപേക്ഷകരുടെ വായ്പ സംബന്ധമായ രേഖകള്‍ പരിശോധിക്കുക, ഡെപ്പോസിറ്റ് അക്കൌണ്ടുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക, സ്വയം സഹായസംഘങ്ങളും സംയുക്ത ബാധ്യതവായ്പാ സംഘങ്ങളും ഉണ്ടാക്കുകയും നിയന്ത്രിക്കുകയും ചെയ്യുക.

വായ്പാ അനുബന്ധനടപടികള്‍ പൂര്‍ത്തിയാക്കുക, വായ്പ തിരിച്ചുപിടിക്കുക, വായ്പ എടുത്തവരില്‍നിന്ന് മുതലും പലിശയും പണമായി ശേഖരിക്കുകയും ബാങ്കില്‍ അടയ്ക്കുകയും ചെയ്യുക, മൈക്രോഇന്‍ഷുറന്‍സ്മ്യൂച്ച്വല്‍ ഫണ്ട്‌പെന്‍ഷന്‍ ഫണ്ട് എന്നിവയുടെ വില്‍പ്പന നിയന്ത്രണം. ബാങ്കില്‍ പണം അടയ്ക്കുന്നത് പോലെ റിലയന്‍സ് കൌണ്ടറുകളില്‍ പണം അടയ്ക്കുക. തുടങ്ങിയ ഏതാണ്ട് എല്ലാ സേവനങ്ങളും ഇനി മുതല്‍ റിലയന്‍സിന്റെ നിയന്ത്രണത്തിലാകും.

പുതിയ ബാങ്ക് തുടങ്ങി ബാങ്കിംഗ് മേഖലയിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ റിലയന്‍സ് ശ്രമിച്ചിരുന്നു. എന്നാല്‍ ബാങ്ക് തുടങ്ങാനുള്ള അനുമതി നിഷേധിക്കപ്പെട്ടപ്പോഴാണ് പിന്‍വാതിലിലൂടെ എസ്ബിഐയുടെ  നിയന്ത്രണം കയ്യടക്കിയത് എന്നാണു ആക്ഷേപം. നിലവില കൈമാറിയ സേവനങ്ങള്‍ കൂടാതെ കൂടുതല്‍ സേവനങ്ങള്‍ റിലയന്‍സിന്റെ നിയന്ത്രണത്തില്‍ ആക്കാനും പുതിയ കരാറില്‍ വ്യവസ്ഥയുണ്ട്. ഇനി മുതല്‍ വന്‍ തുകയുടെ ലോണുകള്‍ അനുവദികുന്നത് മാത്രം ബാങ്ക് അധികൃതര്‍ ചെയ്യേണ്ടതുള്ളൂ ബാക്കി ഏകദേശം എല്ലാ സേവനങ്ങളും റിലയന്‍സിന്റെ നിയന്ത്രണത്തില്‍ ആയിക്കഴിഞ്ഞു.

Scroll To Top