Tuesday February 21, 2017
Latest Updates

സ്‌പൈസ് ബസാര്‍ ഡയറക്ടര്‍ സജി സക്കറിയാസിന്റെ മാതാവിന്റെ സംസ്‌കാരം നടത്തപ്പെട്ടു

സ്‌പൈസ് ബസാര്‍ ഡയറക്ടര്‍ സജി സക്കറിയാസിന്റെ മാതാവിന്റെ സംസ്‌കാരം നടത്തപ്പെട്ടു

കപ്പാട് (കാഞ്ഞിരപ്പള്ളി ):ഡബ്ലിന്‍ സ്വോര്‍ഡ്‌സിലെ സ്‌പൈസ് ബസാറിന്റെ ഡയറക്റ്റര്‍ സജി സക്കറിയാസിന്റെ മാതാവും,മല്ലികശ്ശേരി കരയ്ക്കാട്ട് കറിയാച്ചന്റെ ഭാര്യയുമായ ഏലമ്മ (70 )നിര്യാതയായി. സംസ്‌കാരം ഇന്ന് (ശനി ) വൈകിട്ട് കപ്പാട് മാര്‍ സ്ലീബാ പള്ളിയില്‍ നടത്തപ്പെട്ടു.

പരേത നരിയങ്ങാനം ചൊവ്വാറ്റുകുന്നേല്‍ കുടുംബാംഗമാണ്.മറ്റ് മക്കള്‍: മോളി ,ആശ (സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ,ഡബ്ലിന്‍)ലത.മരുമക്കള്‍ :ടോമി നീലിയറ(തീക്കോയി),ജിജി നടുക്കുടിയില്‍ (ഉടുമ്പന്നൂര്‍)മഞ്ജു ചെങ്ങാംതടത്തില്‍ (ആഷ്‌ഫോര്‍ഡ് നേഴ്‌സിംഗ് ഹോം,ഡബ്ലിന്‍ )ടോണി മംഗലത്തില്‍(അമ്പാറ നിരപ്പേല്‍ )

ഏക മകനായ സജി സക്കറിയാസ്, അമ്മയുടെ മരണവിവരം അറിഞ്ഞ് നാട്ടിലേയ്ക്ക് പോകേണ്ടിയിരുന്ന കണക്ഷന്‍ വിമാനം അബുദാബിയില്‍ നിന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ഉച്ചകഴിഞ്ഞു നടത്തേണ്ടിയിരുന്ന സംസ്‌കാര കര്‍മ്മങ്ങള്‍ വൈകിട്ട് എട്ടുമണിയോടെയാണ് നടത്തിയത്.കൃത്യ സമയത്ത് തന്നെ ഭവനത്തിലെ ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കി വിലാപയാത്രയായി കപ്പാട് പള്ളിയിലേയ്ക്ക് കൊണ്ട് വന്ന മൃതദേഹം അവിടെ സൂക്ഷിച്ചു.

നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ സജി വൈകിട്ട് 7 മണിയോടെ കപ്പാടെത്തി ചേര്‍ന്നതിനെ തുടര്‍ന്ന് സംസ്‌കാര ശുശ്രൂഷയുടെ അന്ത്യഘട്ടം നടത്തി.വിമാനം വൈകിയെങ്കിലും അമ്മയുടെ മുഖമെങ്കിലും അവസാനമായി കാണാനായതിന്റെ ആശ്വാസത്തിലാണ് സജി.

Scroll To Top