Sunday February 26, 2017
Latest Updates

സ്‌പെല്ലിംഗ് ചാമ്പ്യനായി ജോസഫ് സിബി, മലയാളികള്‍ക്ക് അഭിമാനമായി

സ്‌പെല്ലിംഗ് ചാമ്പ്യനായി ജോസഫ് സിബി, മലയാളികള്‍ക്ക് അഭിമാനമായി

കില്‍ഡയര്‍ :കൗണ്ടി തല സ്‌പെല്ലിംഗ് ചാമ്പ്യനായി മലയാളി വിദ്യാര്‍ഥി തിരഞ്ഞെടുക്കപ്പെട്ടു.അത്തയി സെന്റ് പാട്രിക് സ്‌കൂളിനെ പ്രധിനിധീകരിച്ച് പങ്കെടുത്ത ജോസഫ് സിബിയാണ് മലയാളികള്‍ക്കാകെ അഭിമാനാര്‍ഹമായ വിജയം നേടിയത്.

DSCN1999ആറാം ക്ലാസ് വിദ്യാര്‍ഥിയായ ജോസഫ് സിബി റിജിനല്‍ തല സ്‌പെല്ലിംഗ് ബീ മത്സരത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്.ഫൈനല്‍ റൗണ്ടില്‍ ഇരുപത്തിയഞ്ചോളം മത്സരാര്‍ഥികളെ പിന്നിലാക്കിയാണ് ജോസഫ് സിബി വിജയം കൊയ്തത്.

വായന ശീലമാക്കിയ ജോസഫ് സിബി ,പരിചയപ്പെടുന്ന ഓരോ വാക്കുകളെയും മനസിരുത്തി പഠിക്കുന്ന സ്വഭാവക്കാരനാണെന്നതാണ് തന്റെ വിജയത്തിന് കാരണമെന്നാണ് പറയുന്നത്.

കില്‍ഡയര്‍ അത്തയി സ്റ്റീല്‍ പ്രൊഡക്റ്റില്‍ ജോലി ചെയ്യുന്ന ആലുവാ കീഴ്മാട് സിബി ജോസഫ് തായങ്കരിയുടെയും ,സെന്റ് വിന്‍സന്റ് ആശുപത്രിയില്‍ സ്റ്റാഫ് നേഴ്‌സായ ദീപാ തോമസിന്റെയും മകനാണ് ജോസഫ് സിബി.

Scroll To Top