Thursday September 21, 2017
Latest Updates

സ്‌പെയിനില്‍ എബോള ബാധിച്ച നഴ്‌സ് രോഗമുക്തയായെന്ന് റിപ്പോര്‍ട്ട്

സ്‌പെയിനില്‍ എബോള ബാധിച്ച നഴ്‌സ് രോഗമുക്തയായെന്ന് റിപ്പോര്‍ട്ട്

സ്‌പെയിന്‍: സ്‌പെയിനില്‍ എബോള ബാധിച്ച നഴ്‌സ് രോഗമുക്തയായെന്ന് റിപ്പോര്‍ട്ട്. എബോള ബാധിതരായ രോഗികളെ പരിചരിച്ച തെരേസാ റൊമേരോക്ക് രോഗം പിടിപെട്ടത്. എന്നാല്‍ ഇവരുടെ രോഗം ഭേദമായെന്ന വാര്‍ത്ത രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരും. തെരേസയുടെ ശരീരം എബോള വൈറസിനെ നിരാകരിച്ചെന്ന് സ്പാനിഷ് മെഡിക്കല്‍ സംഘം. നടത്തിയ മൂന്ന് പരിശോധന ഫലത്തിലും തെരേസയുടെ ശരീരത്തില്‍ വൈറസിന്റെ സാന്നിധ്യം പൂര്‍ണ്ണമായി ഭേദമായതായി കണ്ടെത്തി.

അവസാന പരിശോധനക്ക് ശേഷം അടുത്ത ദിവസങ്ങളില്‍ തന്നെ ഇതിനു ഔദ്യോഗിക സ്ഥിരീകരണം ലഭിക്കും മാഡ്രിഡിലെ കരോള 3 ആശുപത്രിയിലാണ് തെരേസയെ ചികിത്സിക്കുന്നത്. ആഫ്രിക്കയ്ക്ക് പുറത്ത് അമേരിക്കയിലാണ് ആദ്യമായി എബോള കണ്ടെത്തിയത്. തുടര്‍ന്ന് സ്‌പെയിനിലും എബോള റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ ആദ്യമായി എബോള ബാധിച്ചയാല്‍ മരണമടഞ്ഞു.

Scroll To Top